അഞ്ചു ലക്ഷത്തോളം വിദ്യര്‍ത്ഥികളാണ് രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. ഇവരില്‍ അമ്പതു ശതമാനം ഞായറാഴ്ച മുതല്‍ നേരിട്ട് ക്ലാസ്മുറികളി ലെത്തും.
കുവൈറ്റ് സിറ്റി: ഞായറാഴ്ച മുതല്‍ കുവൈത്തിലെ സര്‍ക്കാര്‍വിദ്യാലയങ്ങളില്‍ അധ്യയനം പുനരാ രംഭിക്കും.സ്‌കൂള്‍ തുറക്കുന്നതോടെ ഞായറാ ഴ്ച മുതല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് വി ലയിരുത്തല്‍. സ്‌കൂള്‍ തുറക്കുന്നതിടെ ട്രാഫിക് കുരുക്ക് മുന്‍കൂട്ടി കണ്ട് വലിയ തയ്യാറെടുപ്പുകളാ ണ് ട്രാഫിക് വിഭാഗം നടത്തുന്നത്.
ഗതാഗതം നിയന്ത്രിക്കാന്‍ പ്രധാന ഹൈവേകളിലും സ്‌കൂളുകള്‍ക്ക് സമീപവും പട്രോളിങ് വാഹ നങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറി യിച്ചു. കുട്ടികള്‍ സ്‌കൂളിലേക്കും തിരിച്ചും സഞ്ചരി ക്കുന്ന സമയങ്ങളില്‍ നിരത്തുകളില്‍ വലിയ രീതിയില്‍ ഗതാഗതക്കുരുക്കുണ്ടാകാനിടയുണ്ടെന്നാ ണ് ട്രാഫിക്ക് വകുപ്പിന്റെ വിലയിരുത്തല്‍. ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് യാത്രാ സമയം ക്രമീകരിക്കണ മെന്ന് വാഹന ഉടമകളോടും ഡ്രൈവര്‍മാരോടും അധികൃതര്‍ നിര്‍ദേശിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകളില്‍ ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. അഞ്ചു ലക്ഷത്തോ ളം വിദ്യര്‍ത്ഥികളാണ് രാജ്യത്തെ സര്‍ക്കാര്‍ വിദ്യാ ലയങ്ങളില്‍ പഠിക്കുന്നത്. ഇവരില്‍ അമ്പതു ശതമാനം ഞായറാഴ്ച മുതല്‍ നേരിട്ട് ക്ലാസ്മുറി കളിലെ ത്തും. കഴിഞ്ഞയാഴ്ച സ്വകാര്യ സ്‌കൂളുകള്‍ തുറന്നപ്പോള്‍ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരു ന്നു. സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടി തുറക്കുന്നതോടെ ഇത് പാരമ്യതയില്‍ എത്തുമെന്നാണ് കരുതപ്പെ ടുന്നത്. പൊതു, സ്വകാര്യ അറബിക് സ്‌കൂളുകളില്‍ ഏകദേശം 520,373 വിദ്യാര്‍ ത്ഥികളാണ് പഠിക്കു ന്നത്.