പ്രശസ്ത ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു
കുവൈറ്റ് :കുവൈറ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫറും കുവൈറ്റ് സാമൂഹ്യമേഖലകളിൽ സുപരിചിതനുമായ ഗഫൂർ മൂടാടി അന്തരിച്ചു. കേരള പ്രസ് ക്ലബ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് കോഴിക്കോട് കൊയിലാണ്ടി പിറവട്ടൂർ സ്വദേശിയായ അദ്ദേഹത്തിൻറെ വേർപാട് കുവൈറ്റ് മാധ്യമ സമൂഹത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് .
കഴിഞ്ഞമാസം 22 -ാം തീയതി മകളുടെ വിവാഹത്തിനായി അദ്ദേഹം നാട്ടിലേക്ക് പോയിരുന്നു .കുറച്ചു ദിവസങ്ങൾക്കു മുൻപ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് കോഴിക്കോട് പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ അന്തരിച്ചു.
കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻറിഫിക് റിസർച്ച് ഫോട്ടോഗ്രാഫർ ആയിരുന്നു .ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ തന്നെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആയിരുന്ന അദ്ദേഹം മലയാള മനോരമയുടെ കുവൈറ്റ് ഫോട്ടോഗ്രാഫർ ആയിരുന്നു. ഭാര്യ ഫൗസിയ
അദ്ദേഹത്തിൻറെ നിര്യാണത്തിൽ കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് , കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക സംഘടനകളും വിവിധ മാധ്യമ സംഘടനകളും അനുശോചനം അറിയിച്ചു.












