ന്യൂഡൽഹി: രാജ്യത്തെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ കാലയളവിലെ ധനസഹായം വിതരണം ചെയ്ത് സംസ്ഥാന സര്‍ക്കാരുകള്‍. കെട്ടിട നിർമാണ തൊഴിലാളികൾ ഉൾപ്പടെ 2 കോടി നിർമാണ തൊഴിലാളികൾക്ക് 4957 കോടിയുടെ ധനസഹായമാണ് വിതരണം ചെയ്തത്. മാര്‍ച്ച് 24-ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഇറക്കിയ നിര്‍ദേശമനുസരിച്ചാണ് നടപടി.
ധനസഹായം ലഭിച്ചവരില്‍ ഭൂരിഭാഗം പേരും കുടിയേറ്റ തൊഴിലാളികളാണ്. ഏകദേശം 1.75 കോടി രൂപ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ധനസഹായമായി നൽകിയത്. ഓരോ തൊഴിലാളിക്കും 1000 രൂപ മുതൽ 6000 രൂപ വരെയുള്ള ധനസഹായത്തിന് പുറമെ ചില സംസ്ഥാനങ്ങൾ ഭക്ഷണവും റേഷനും നൽകി. ഇന്ത്യയിലെ അസംഘടിത മേഖലയിലെ ഏറ്റവും ദുർബലമായ വിഭാഗമാണ് കെട്ടിട, മറ്റ് നിർമാണ മേഖല തൊഴിലാളികൾ.