പൊതു മേഖലയെ അപേക്ഷിച്ച് കൂടുതല്‍ സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ നിന്നും കൊഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി : രാജ്യത്ത് സ്വദേശി വല്‍ക്കരണം ശക്തമായി നടപ്പിലാക്കുമ്പോള്‍ തന്നെ ജോലി ഉപേക്ഷിച്ച് പോകുന്ന സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്.
2021 ല്‍ 1,369 പേര്‍ സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ചതായി കണക്കുകള്‍ പറയുന്നു. പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ജോലിയില്‍ നിന്നും രാജിവെയ്ക്കുമ്പോഴാണ് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാകുന്നത്.
2021 ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ചാണ് 1,369 പേര്‍ ജോലിയില്‍ നിന്നും രാജിവെച്ചതായി കണ്ടെത്തിയത്.
കുവൈത്തില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ കണക്ക് 2020 ല്‍ 53,900 ആയിരുന്നു. എന്നാല്‍, 2021 ല്‍ ഇത് 52,590 ആയി കുറഞ്ഞു.
കുവൈത്തിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന സ്വദേശി സ്ത്രീകളുടെ എണ്ണം 2020 ല്‍ 26,060 ആയിരുന്നത് 2021 ഡിസംബറോടെ 24,640 ആയി കുറഞ്ഞു.












