കേരളത്തിലെ പതിനാല് ജില്ലകളുടെ കൂട്ടായ്മയായ കുടയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന്
കുവൈത്ത് സിറ്റി : വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ (കുട) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
കുട ജനറല്‍ കണ്‍വീനര്‍ പ്രേംരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ എം എ നിസാം സ്വാഗതം പറഞ്ഞു.
ബാബുജി ബത്തേരി ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം അദ്ധ്യക്ഷന്‍ ഡോ അമീര്‍ അഹമദ് റമദാന്‍ സന്ദേശം നല്‍കി. മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് മേധാവി ഹംസ പയ്യന്നൂര്‍, ലുലു എക്‌സേഞ്ച് ഡെ. ജനറല്‍ മാനേജര്‍ സുബാഹീര്‍, കുട നേതാക്കളായ സത്താര്‍ കുന്നില്‍, കെ ഷൈജിത്, സലിംരാജ്, ഒാമനക്കുട്ടന്‍, ബിജു കടവി, രാജീവ് നടുവിലേമുറി, റിയാസ് ഇല്യാസ് മുബാറക് കാമ്പ്രത്ത, മാര്‍ട്ടിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.