പെട്രോള്‍ പമ്പുകളില്‍ ഇന്ധനം സ്വയം നിറയ്ക്കണം. സഹായത്തിന് ആള്‍ വന്നാല്‍ 200 ഫില്‍സ് അധികചാര്‍ജ്
കുവൈത്ത് സിറ്റി : രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഔല ഫ്യുവലിന്റെ പമ്പുകളില്‍ ഇനി മുതല്‍ ഇന്ധനം നിറയ്ക്കാന്‍ ജീവനക്കാരുടെ സഹായം സൗജന്യമായി ലഭിക്കില്ല.
200 ഫില്‍സ് അധികം നല്‍കിയാല്‍ ജീവനക്കാരന്‍ എത്തി ഇന്ധനം നിറച്ചു തരും. ഇങ്ങിനെ പണം നല്‍കിയുള്ള സേവനം ആവശ്യമില്ലാത്തവര്‍ സ്വയം ഇന്ധനം നിറയ്ക്കണമെന്ന് കമ്പനി അറിയിച്ചു.
ഇന്ധനം സ്വയം നിറയ്ക്കണോ പണം നല്‍കി ജീവനക്കാരുടെ സഹായത്തോടെ ഇന്ധനം നിറയ്ക്കണോ എന്നത് വാഹന ഉടമയ്‌ക്കോ ഡ്രൈവര്‍ക്കോ തീരുമാനിക്കാം.
പമ്പില്‍ ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനാലും വാഹനങ്ങളുടെ തിരക്ക് ഉള്ളതിനാലുമാണ് പുതിയ നിര്‍ദ്ദേശമെന്ന് കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ അറിയിച്ചു
ഇതിനു മുമ്പ് യുഎഇയിലെ അഡ്‌നോക് പമ്പുകളില്‍ സെല്‍ഫ് സര്‍വ്വീസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.
ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ഇന്ധനം നിറയ്ക്കുന്നത് വാഹനം ഓടിക്കുന്നവര്‍ തന്നെയാണ്.