രണ്ട് വര്‍ഷം മുമ്പ് എംബസിയില്‍ നിന്നും വിരമിച്ച ശേഷം ഡെല്‍ഹിക്ക് മടങ്ങുകയായിരുന്നു.
വിദേശകാര്യ വകുപ്പില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു.
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ചാന്‍സറി ഹെഡ്ഡുമായിരുന്ന ജലധി മുഖര്‍ജി അന്തരിച്ചു. എംബസിയിലെ ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
2020 സെപ്തംബര്‍ മുപ്പതിനാണ് അദ്ദേഹം കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും വിരമിച്ചത്.
ജലധി മുഖര്‍ജിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ എംബസിയിലെ പ്രോട്ടോകോള്‍ 2 സെക്ഷനിലെ ഉദ്യോഗസ്ഥര്‍ അനുശോചനം രേഖപ്പെടുത്തി. തങ്ങളൊടൊപ്പം ഒരു വഴികാട്ടിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു.











