കുവൈത്ത് സിറ്റി: കഠിനമായ വേനൽച്ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കുവൈത്തിൽ ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ജൂൺ ഒന്നുമുതൽ ഔഗസ്റ്റ് അവസാനവരെ നിരോധിച്ചു. ഉച്ചക്ക് 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ഈ നിയമം പ്രാബല്യത്തിലുള്ളത്. അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷൻ നമ്പർ 535/2015 അനുസരിച്ച് മാനവ വിഭവശേഷി അതോറിറ്റിയാണ് നിരീക്ഷണവും നടപ്പിലാക്കലും നിർവഹിക്കുന്നത്.
നിയമലംഘനങ്ങൾ തടയുന്നതിനായി അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ വിവിധ ജോലിസ്ഥലങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തും. തൊഴിലാളികളെ അമിതചൂടിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ഉദ്ദേശം. ഉച്ച ജോലിയെ കുറച്ച് സമയം കുറയ്ക്കുന്നതിനല്ല, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം എന്നും അതോറിറ്റി വിശദീകരിച്ചു.
ഇത് നടപ്പിലാക്കുന്നതിൽ പദ്ധതികളുടെ പുരോഗതിക്ക് തടസ്സമാകാതെ ആവശ്യമായ ഇടപെടലുകളും ക്രമീകരണങ്ങളും വരുത്തുമെന്ന് അധികൃതർ ഉറപ്പു നൽകി.