കുവൈറ്റ് സിറ്റി: കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം വിലക്കി. വിദേശികള്‍ കമ്പനി വിസയിലേക്ക് മാറി കുവൈത്തില്‍ തന്നെ തുടരുന്നതു തടയാനാണ് വിസ മാറ്റം വിലക്കിയത്. പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാനാണ് സര്‍ക്കാരിന്റെ നീക്കം. പുതിയ പരിഷ്‌കാരത്തോടെ നിരവധി തൊഴിലാളിള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് .
പൊതുമേഖലയില്‍ 100 ശതമാനം സ്വകാര്യവത്കരണമാണ് ലക്ഷ്യമെങ്കിലും വിദ്യാഭ്യാസ മന്ത്രാലയംപോലെ ചില വകുപ്പുകളില്‍ പെട്ടെന്നുള്ള പിരിച്ചു വിടലിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉള്‍പ്പെടെ ചില മേഖലകളില്‍ ഭാഗികമായി വിദേശിവത്ക്കരണം തുടരും.
സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം വിലക്കി നേരത്തേ മാന്‍പവര്‍ അതോറിറ്റിയുടെ പൊതുവായ ഉത്തരവുണ്ടായിരുന്നു. ഫലസ്തീന്‍ പൗരന്മാര്‍, കുവൈത്തി വനിതകളുടെ വിദേശിയായ ഭര്‍ത്താവും മക്കളും, കുവൈത്ത് പൗരന്മാരുടെ വിദേശിയായ ഭാര്യ, ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ആരോഗ്യ ജീവനക്കാര്‍ എന്നിവരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.