കുവൈത്ത്‌സിറ്റി : കുവൈത്തിലെ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ഇംഗ്ലിഷ് ലാംഗ്വേജ് ചർച്ചിന്റെ (ഇഎൽസി) ആരാധനാ കേന്ദ്രത്തിൽ തീപിടിച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രാര്‍ത്ഥനാ സമയം അല്ലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സിവിൽ ഡിഫൻസ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്രിസ്മസ്-പുതുവൽസരം പ്രമാണിച്ച് ഇവിടുത്തെ കെട്ടിടങ്ങൾ ലൈറ്റുകളാൽ അലങ്കരിച്ചിരുന്നു. ഇതില്‍ നിന്നായിരിക്കാം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതെന്നാണ് സൂചന.











