കുരങ്ങുപനി യുഎഇയില്‍ അതീിവ ജാഗ്രത, രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല- ഒമാന്‍

monkey pox

കുരങ്ങുപനിക്കെതിരെ പ്രതിരോധം ശക്തമാക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലൊഴികെ മറ്റെവിടേയും രോഗം സ്ഥിരീകരിച്ചിട്ടില്ല.

ബുദാബി : കുരങ്ങുപനിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ 29 കാരിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും പ്രതിരോധ കുത്തിവെപ്പിനുമുള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കി.

ജന്തുജന്യ രോഗങ്ങളില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യം കൂടി കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.

കോവിഡ് 19 പ്രതിരോധവും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയതിന്റെ പരിചയപശ്ചാത്തലത്തില്‍ പുതിയ വെല്ലുവിളികളേയും യുഎഇ നേരിടുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

പുതിയ രോഗങ്ങളെയും അതിന്റെ ഭീഷണികളേയും ഫലപ്രദമായി നേരിടുന്നതിന് യുഎഇ ആരോഗ്യ മന്ത്രാലയവും ഇതര ഏജന്‍സികളും സദാ സജ്ജമാണെന്ന് വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ താമസിക്കുന്ന ഏവരും കുരങ്ങുപനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ശരീരത്തില്‍ ചൊറിഞ്ഞ് പൊട്ടുന്നതു പോലെയുള്ള രോഗ ലക്ഷണങ്ങളോ തടിപ്പോ ഉള്ളവരില്‍ നിന്നും അകലം പാലിക്കാനും അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുരങ്ങു പനിയുടെ രോഗ ലക്ഷണങ്ങള്‍ രണ്ട് മുതല്‍ നാലാഴ്ച വരെ നീണ്ടു നില്‍ക്കും. ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ താല്‍ക്കാലിക ശമനം ലഭിക്കുമെന്നും ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനെ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു.

ചിക്കന്‍ പോക്‌സിനുള്ള പ്രതിരോധ മരുന്നിന്റെ മൂന്നാം തലമുറ മരുന്ന് ഇതിനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഈ പ്രതിരോധ മരുന്ന് സുലഭമായി ലഭിക്കുന്നില്ല.

യുഎഇയെ കൂടാതെ ഒമാന്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും കുരങ്ങു പനിക്കെതിരെ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒമാനില്‍ കുരങ്ങു പനിക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മങ്കിപോക്‌സ് അഥവാ കുരങ്ങു പനി പടിഞ്ഞാറന്‍, മധ്യാഫ്രിക്കയില്‍ 1950 മുതല്‍ കണ്ടുവരുന്ന ഒരു സാംക്രമിക രോഗമാണ് ഇരുപതിലധികം രാജ്യങ്ങളില്‍ ഈ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES