കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാന കരകയറി. കുത്തി യൊഴുകുന്ന പുഴയില്‍ അഞ്ച് മണിക്കൂറോളം നേരമാണ് ആന കുടുങ്ങിക്കിടന്നത്
ചാലക്കുടി : കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാ ന കരകയറി. കുത്തിയൊഴു കുന്ന പുഴയില്‍ അഞ്ച് മണിക്കൂറോളം നേ രമാണ് ആന കുടുങ്ങിക്കിട ന്ന ത്. രാവിലെ മുതല്‍ കരയിലേക്ക് കയറാ ന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയായിരുന്നു ആന. പിള്ള പ്പാറ മേഖലയി ല്‍ പുഴയുടെ നടുക്കാണ് ആന കുടുങ്ങിയത്. ഏതാണ്ട് 50 മീറ്റര്‍ അധികം ആന താഴേക്ക് ഒഴുകി പോയിരുന്നു. ചെറിയ പാറക്കെ ട്ടുകളില്‍ തട്ടിനിന്ന് ഒഴുക്കിനെ അതിജീവിച്ച ആന ഒടുവില്‍ സ്വയം നീ ന്തിക്കയറുകയായിരുന്നു.
അഞ്ച് മണിക്കൂറിന് ശേഷമാണ് അക്കരെ തുരുത്തില്‍ കയറിയത്. ഇവി ടെ നിന്നും പുഴയുടെ വീതി കുറഞ്ഞ ഭാഗത്തുകൂടി കടന്ന് ആന കാട്ടി ലേക്ക് കയറുകയായിരുന്നു. ശകത്മായ ഒഴുക്കുള്ള പുഴ മുറച്ചുകടന്നാണ് ആന ചെറിയ തുരുത്തില്‍ കയറിയത്.ആനയുടെ ശരീരമാസകലം പാറ കൊണ്ട് മുറിഞ്ഞ അവസ്ഥയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സുമെല്ലാം സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജ യപ്പെടുകയായിരുന്നു.
ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചാലക്കു ടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം.