മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായി അഞ്ച് ദിവസം കുതിപ്പ് നടത്തിയതിനു ശേഷം ഇന്ന് നഷ്‌ടം നേരിട്ടു. സെന്‍സെക്‌സ് 345 പോയിന്റ് നഷ്‌ടമാണ് നേരിട്ടത്. സെന്‍സെക്‌സ് 36,329 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്‌റ്റി 94 പോയിന്റ് ഇടിവാണ് നേരിട്ടത്. നിഫ്‌റ്റി 10705 ലാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,847.85 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞയാഴ്‌ചയിലെ അവസാനത്തെ മൂന്ന് വ്യാപാര ദിനങ്ങളിലും ഈയാഴ്‌ചയിലെ ആദ്യത്തെ രണ്ട് ദിനങ്ങളിലും വിപണി നേട്ടം രേഖപ്പെടുത്തുകയാണ് ചെയ്‌തത്. എന്നാല്‍ നേട്ടം തുടരാന്‍ ഇന്ന് വിപണിക്ക് കഴിഞ്ഞില്ല. 10,800 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള സമ്മര്‍ദം ഭേദിക്കാനാകാതെ ലാഭമെടുപ്പ് നടക്കുകയാണ് ചെയ്‌തത്.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 14 ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സീ ലിമിറ്റഡ്, ബജാജ് ഫിനാന്‍സ്, ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് ഇന്ന് നിഫ്‌റ്റിയില്‍ കൂടുതല്‍ നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, വേദാന്ത, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഡോ.റെഢ്‌ഢീസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് 4.42 ശതമാനം ഉയര്‍ന്നു.
ഓട്ടോമൊബൈല്‍ ഓഹരികള്‍ ഇന്ന് ഇടിവ് നേരിട്ടു. നിഫ്‌റ്റി ഓട്ടോ സൂചിക 2,02 ശതമാനമാണ് ഇടിഞ്ഞത്. മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
അതേ സമയം ഫാര്‍മ ഓഹരികള്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച വെച്ചത്. അര്‍ബിന്ദോ ഫാര്‍മ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു.