സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നിയമിച്ച രണ്ടംഗ സമിതിയുടെ റി പ്പോര്‍ട്ട് അനു സരിച്ചാണ് നടപടി
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ നേരിട്ട തോല്‍വികളില്‍ സിപിഎം നടപടി. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആര്‍ വസന്തന്‍, എന്‍ എസ് പ്രസ ന്ന കുമാര്‍ എന്നിവരെ തരംതാഴ്ത്തി. ഏരിയാ കമ്മറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ തുളസീധരക്കു റുപ്പ് ഉള്‍പ്പടെ 5 പേരെ താക്കീത് ചെയ്യാനും തീരുമാനമായി. കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗ ങ്ങളില്‍ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു. തുളസീധര കുറുപ്പ്, പി ആര്‍ വസന്തന്‍, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരില്‍ നിന്നാണ് വിശദീകരണം തേടിയത്.
മേഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ വന്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടുണ്ടായി രു ന്നു. കരുനാഗപ്പള്ളിയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് മത്സ രിച്ചത്. സി.പി.എം തെരഞ്ഞെടുപ്പ് പ്രവ ര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് സി.പി.ഐ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.











