ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഓഫറുമായി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക്. കുട്ടി വേഷം കെട്ടിയെത്തു ന്ന മുതിര്‍ന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. ഇവര്‍ക്ക് കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും
കൊച്ചി: ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഓഫറുമായി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക്. കുട്ടി വേഷം കെട്ടിയെത്തുന്ന മുതിര്‍ന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. ഇവര്‍ ക്ക് കുട്ടികളുടെ ടിക്കറ്റ് നിരക്കി ല്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും. നവംബര്‍ 12 മുതല്‍ 14 വരെയാണ് ആനുകൂല്യം ലഭ്യമാവു ക.
സ്‌കൂള്‍ യൂണിഫോം ധരിച്ച് ബാഗ്, വെളള കുപ്പി, കോല് മിഠായി തുടങ്ങിയവയുമായി എത്തുന്ന മുതി ര്‍ന്നവരില്‍ നിന്ന് കുട്ടികളുടെ ടിക്കറ്റിന്റെ നിരക്കാണ് ഈടാക്കുക. വണ്ടര്‍ലായുടെ കൊച്ചി, ബെംഗലൂ രൂ, ഹൈദരാബാദ് പാര്‍ക്കുകളില്‍ ഓഫര്‍ ലഭിക്കും.
”ഓരോ റൈഡുകളും ആസ്വദിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ബാല്യത്തിലേക്ക് പോകുന്നത് ഞങ്ങള്‍ തിരി ച്ചറിയാറുണ്ട്. അതിനാലാണ് ഈ ശിശുദിനത്തില്‍ മനസില്‍ ബാല്യം കാത്തു സൂക്ഷിക്കുന്നവര്‍ക്കാ യി വേറിട്ട ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്,” വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടര്‍ അരു ണ്‍ കെ. ചിറ്റിലപ്പിളളി പറഞ്ഞു.കുട്ടി വേ ഷത്തിലെത്തുന്നവര്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തി നോട് ചേര്‍ന്നുളള ആക്ടിവിറ്റി സോണിലാണ് നില്‍ക്കേണ്ടത്. വേഷവിധാനം പരിശോധിച്ച് ആദ്യമെ ത്തുന്ന 1000 പേര്‍ ക്കാണ് പ്രതിദിനം ഡിസ്‌കൗണ്ട് ലഭ്യമാവുക.