കണ്ണവം സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണവം പൊ ലീസ് അറസ്റ്റ് ചെയ്തത്
കണ്ണൂര്‍: വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ പോക്സോ കേസി ല്‍ അറസ്റ്റില്‍.കണ്ണവം സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠി പ്പിക്കുന്ന അധ്യാപകന്‍ പെരിന്തല്‍മണ്ണ സ്വ ദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പന്ത്രണ്ടും വയസ്സുള്ള വിദ്യര്‍ഥികളെ പീഡിപ്പിച്ചു എന്നാണ് പരാതി.
നാലു ദിവസം മുന്‍പാണ് ഇയാള്‍ മദ്രസയില്‍ അധ്യാപകനായി ചുമതലയേറ്റത്. പരാതി വിവരം അറി ഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയെങ്കിലും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വഴി കോഴിക്കോടു നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.