ലോകമെമ്പാടുനിന്നും 139 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തക പ്രദര്‍ശനം 1,900 വ്യത്യസ്ത പരിപാടികള്‍
ഷാര്‍ജ : കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജയില്‍ തുടക്കമായി. സര്‍ഗാത്മകത സൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായാണ് പതിമൂന്നാമത് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ ,സുല്‍ത്താന്‍ ബിന്‍ അഹമദ് അല്‍ ഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു.
പന്ത്രണ്ട് ദിവസം നീളുന്ന വായനോത്സവത്തില്‍ 1,900 വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. കുട്ടികളുടെ സാഹിത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, വിവിധ മത്സരങ്ങള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയാണ് വായനോത്സവത്തിലുള്ളത്.
ലോക പ്രശസ്തരായ എഴുത്തുകാര്‍, അനിമേഷന്‍ സിനിമകളുടെ സംവിധായകര്‍ എന്നിവരെല്ലാം വായനോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കും.
ഇന്ത്യയില്‍ നിന്നുള്ള സാഹിത്യ കാരന്‍മാരടക്കം 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വായനോത്സവത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കുട്ടികള്‍ക്കായുള്ള ക്‌ളാസിക് പുസ്തകങ്ങള്‍, ഏറ്റവും പുതിയ ഇംഗ്ലീഷ്, മലയാളം, അറബിക് പുസ്തകങ്ങള്‍ എല്ലാം വായനോത്സവത്തില്‍ സജ്ജമാണ്.
കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളാണ് വായനോത്സവത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. റൊബോട്ടുകളെ അണിനിരത്തിയുള്ള റൊബോട്ട് സൂ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കുട്ടികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്നതിന് 1,140 ശില്‍പ ശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
130 നാടക ഷോകളും ഒരുക്കിയിട്ടുണ്ട്. മുന്നു വയസു മുതലുള്ള കുട്ടികള്‍ക്കുള്ള പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. കോമിക്‌സ് കോര്‍ണര്‍, സോഷ്യല്‍ മിഡീയ സ്റ്റേഷന്‍സ് കുക്കറി കോര്‍ണര്‍ എന്നീ ആകര്‍ഷക പരിപാടികളും വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളി എഴുത്തുകാരി പ്രിയ കുര്യന്‍, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പൂര്‍വ ഗ്രോവര്‍, കവയിത്രി വിഭ ബത്ര, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അനിത വചരജനി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വായനോത്സവത്തില്‍ പങ്കെടുക്കുന്നത്.










