കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ട്വിറ്ററിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.ടി – പോക്‌സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് കേസ്
ന്യൂഡല്‍ഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ട്വിറ്ററിനെ തിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഐടി നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരുമായു ള്ള തുടര്‍ച്ചയായ തര്‍ക്കങ്ങള്‍ക്കിടെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരെ ഫയ ല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.
ഐ.ടി – പോക്‌സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് പുതിയ കേസ്. ദേശീയ ബാലാവകാശ കമ്മീ ഷ ന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിട്ടുള്ളത്. കുട്ടിക ളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീ ഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിന് രണ്ട് കത്തുകളയച്ച കമ്മീഷന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗ സ്ഥന്‍ ജൂണ്‍ 29ന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ഈ വിഷയത്തില്‍ പരാതിപ്പെട്ട കമ്മീഷന്‍ സൈബര്‍ സെല്ലിനും ഡെല്‍ഹി പൊലീസ് മേ ധാവിക്കും രണ്ട് തവണ കത്തയച്ചിരുന്നു. സൈ ബര്‍ സെല്ലിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ജൂ ണ്‍ 29ന് ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. മുസ്ലീം പുരുഷനെ ആക്രമിച്ചെന്ന ട്വീറ്റുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ഗാസിയാബാദില്‍ ട്വിറ്ററിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിക്ക് കര്‍ണാടക ഹൈ ക്കോടതിയുടെ ഉത്തരവ് പ്രകാരം അറസ്റ്റില്‍ നിന്ന് സംരക്ഷ ണം ലഭിച്ചതിനാല്‍ പ്രശ്നം ഇപ്പോള്‍ സുപ്രീം കോടതിയില്‍ പരിഗണനയിലാണ്. ഉത്ത രവ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.
ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്യപ്പെട്ട മറ്റൊരു കേസിലും ട്വിറ്റര്‍ ഇന്ത്യ മേധാവി ഉള്‍പ്പെട്ടിട്ടുണ്ട്. ട്വിറ്റര്‍ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. തെറ്റാ യ ഭൂപടത്തില്‍ ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായാണ് കാണി ച്ചിരുന്നത്. ഇതേ ആരോപണത്തിന്റെ പേരില്‍ മഹേശ്വരിക്കെതിരെ മധ്യപ്രദേശിലും കേസെടുത്തിട്ടുണ്ട്.
പരാതികള്‍ക്കും പരിഹാര സംവിധാനത്തിനുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഉള്‍പ്പെ ടെയുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഉപഭോ ക്താക്കള്‍ പോസ്റ്റുകളുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ നിന്നുള്ള പരിരക്ഷ ട്വിറ്ററിന് ഈ മാസം ആദ്യം നഷ്ടപ്പെട്ടിരുന്നു.