കുട്ടനാട് ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്നും വെളളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ആലപ്പുഴ : വെളളപ്പൊക്ക ദുരിതം നേരിടുന്ന കൂട്ടനാടിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടനാടിനെ കരകയറ്റാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.
കുട്ടനാട് ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്നും വെളളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതി വേണമെന്നും സതീശന്‍ പറഞ്ഞു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേ ശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വി.ഡി സതീശന്‍ സേവ് കുട്ടനാട് ക്യാമ്പയിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്.
ദുരിതം ഏറെയുള്ള കൈനകരി, പുളിങ്കുന്ന് പ്രദേശങ്ങളും പ്രതിപക്ഷ നേതാവ് നേരിട്ടെത്തി. താന്‍ സന്ദര്‍ശനം നടത്തി പോകുകയല്ലെന്നും എല്ലാ ക്കാലവും ജനങ്ങളോട് ഒപ്പം നില്‍ക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ ക്യാമ്പയിനാക്കുന്ന സേവ് കുട്ടനാട് മൂവ്മെന്റിനെയും വി ഡി സതീശന്‍ അനു കൂലിച്ചു.