മകളുടെ ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തികൊണ്ട് പോയി മാതാപിതാക്കള്‍ അന ധികൃതമായി ദത്ത് നല്‍കിയ കേസില്‍ വകുപ്പ്തല അന്വേഷണത്തിന് വനിതാ ശിശുക്ഷേമ മന്തി വീണാ ജോര്‍ജിന്റെ നിര്‍ദേശം. വകുപ്പ് സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക.
തിരുവനന്തപുരം: മകളുടെ ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തികൊണ്ട് പോയി മാതാ പിതാക്കള്‍ അനധികൃതമായി ദത്ത് നല്‍കിയ കേസില്‍ വകുപ്പ്തല അന്വേഷണത്തിന് വനിതാ ശിശു ക്ഷേമ മന്തി വീണാ ജോര്‍ജിന്റെ നിര്‍ദേശം. വകുപ്പ് സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക. അ മ്മയ്ക്ക് കുട്ടിയെ ലഭിക്കുക എന്നത് അവകാശമാണെന്നും കുഞ്ഞിനെ നഷ്ടപ്പെട്ട അനുപമയ്ക്ക് നീതി ഉറപ്പാക്കു മെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കുഞ്ഞിന്റെ ജെന്‍ഡര്‍ തെറ്റായി രേഖപ്പെടുത്തിയെന്ന പരാതിയും അന്വേഷണ പരിധിയിലുണ്ട്. അസാ ധാരണമായ സാഹചര്യമാണിത്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന തെല്ലാം ചെയ്യും.അടിസ്ഥാനപരമായ നിലപാട് ആ അമ്മയ്ക്കും ആ അമ്മയുടെ കണ്ണീരിനുമൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ അമ്മയുടെ പരാതി അവഗണിക്കരുതെന്നും വീണ ജോര്‍ജ് പറഞ്ഞു. അനുപമയ്ക്ക് നീതി ഉറ പ്പാക്കുന്ന ഇടപെടല്‍ ഉണ്ടാകും. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കു ക എന്നത് അവകാശമാണ്. പരാതിയില്‍ രാ ഷ്ട്രീയം കലര്‍ത്തരുത്. അമ്മയ്ക്കൊപ്പമാണ് സര്‍ക്കാര്‍. കുട്ടിയെ ഉപേക്ഷിച്ചു എന്ന് പറയുന്ന കാലയളവില്‍ 2 കുട്ടികളെ ശിശു ക്ഷേമ വകുപ്പിന് ലഭിച്ചിട്ടുണ്ട്. അതില്‍ ഒരു കുട്ടിയുടെ ഡിഎന്‍എ പരിശോധിച്ചു. ആ കുട്ടി പരാതിക്കാരിയുടേത് അല്ലെന്ന് തെളിഞ്ഞു. മറ്റേ കുട്ടി ദത്ത് പോയി കഴിഞ്ഞു. കു ട്ടിയെ അമ്മയ്ക്കൊ പ്പം വിടണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. വിഷയം കോടതിയിലേക്ക് പോയാല്‍ അമ്മയ്ക്ക് പിന്തുണ നല്‍ കുന്ന നിലപാട് സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് അനുപമ പരാതി നല്‍കി 6 മാസത്തിനു ശേഷമാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസ് കേസെടു ത്തത്. എസ്എഫ്ഐ മുന്‍ നേതാവും പരാ തിക്കാരിയുമായ അനുപമ എസ് ചന്ദ്രന്റെ പിതാവും പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുന ല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. അനുപമയുടെ പരാതിയും കു ടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്നുള്ള പൊലീസ് വീഴ്ചയും വിവാദമായതിനു പിന്നാലെ വ നിതാ കമ്മിഷനും കേസെടുത്തു.