സഹകരണ ധനകാര്യസ്ഥാപ നത്തെ മറയാക്കി മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പ ണമുപയോഗിച്ച ഹിമാലയന്‍ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ടുവരേണ്ട ത് ഓരോ പൗരന്റെയും കടമയാണെന്ന് കെ ടി ജലീല്‍ എംഎല്‍എ
കോഴിക്കോട്: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തു ന്ന കള്ളപ്പണ-അഴിമതി ഇടപാടുകള്‍ക്കെതിരായ പോരാട്ടത്തില്‍ തനിക്ക് മുഖ്യമന്ത്രി പിണറായി വി ജയന്റെ പിന്തുണയുണ്ടെന്ന് കെ ടി ജലീല്‍ എംഎല്‍എ.സഹകരണ ധനകാര്യസ്ഥാപ നത്തെ മറ യാക്കി മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയന്‍ സാ മ്പത്തി കത്തട്ടിപ്പ് പുറത്തുകൊണ്ടുവരേണ്ട ത് ഓരോ പൗരന്റെയും കടമയാണ്. ആ ബാധ്യതാ നിര്‍വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളികള്‍ക്ക് പകരുന്ന ആവേശത്തി ന് സമാനതകളില്ലെ ന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നേരത്തെ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷണ പരാമര്‍ശത്തില്‍ പിണറായി വിജയന്‍ കെടി ജലീലിനെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് കൊണ്ട് വരാന്‍ തനിക്ക് മുഖ്യമന്ത്രിയുടെ പി ന്തുണയുണ്ടെന്ന് ജലീല്‍ അവകാശവാദം ഉന്നയിക്കുന്നത്. ബാങ്ക് തട്ടിപ്പില്‍ കുഞ്ഞാലിക്കുട്ടി യെ കടന്നാക്രമിച്ചും പരിഹസിച്ചുമാണ് ജലീലിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പും.
ഫേസ്ബുക്ക് കുറിപ്പിന്റെ പുര്‍ണ രൂപം
ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനു കോടിക ളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്‌സ് ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനു ള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണ്.
സാധാരണ ഗതിയില്‍ ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ പതിനായിരത്തിനും പതിനയ്യായി രത്തിനുമിടയില്‍ അംഗങ്ങളും ഇരുപതിനായിരത്തില്‍ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയു ള്ളൂ. കൂടിയാല്‍ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുക ളും. എന്നാല്‍ അഞ നഗര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ അറുപതിനായിരത്തി ലധികം അംഗങ്ങളും എണ്‍പതിനായിരത്തില ധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ നിന്നു തന്നെ കാര്യങ്ങളുടെ ‘ഗുട്ടന്‍സ്’ ആര്‍ക്കും പിടികിട്ടും.
അഞ നഗര്‍ ബാങ്കില്‍ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരു ടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാ ന്‍ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകു തിയാണത്രെ പ്രതിഫലമായി സമുദായപ്പാര്‍ട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’നല്‍കുന്നത്.
വ്യാജ അക്കൗണുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം’കമ്പനി’ക്കാണ്. ഒരു സഹകര ണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിന്റെ ‘പുലിക്കുട്ടി’ നടത്തുന്ന അഴിമതിപ്പണമുപ യോഗിച്ച ഹിമാലയന്‍ സാമ്പ ത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരല്‍ ഓരോ പൗരന്റെയും കടമയാ ണ്. ആ ബാധ്യത നിര്‍വഹണ പാതയില്‍ പിണറായി സര്‍ക്കാര്‍ മുന്നിലുണ്ടെന്ന സന്ദേശം പോരാളിക ള്‍ക്ക് പകരുന്ന ആവേശത്തിന് സമാനത കളില്ല.











