ഹരിദ്വാറില്‍ മഹാകുംഭമേള നടന്ന മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 24വരെ കോവിഡ് കേസുകളില്‍ 1800 ശതമാനം വര്‍ധന ഉണ്ടായെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
ഡെറാഡൂണ്‍: കുംഭമേളക്കുശേഷം ഉത്തരാഖണ്ഡില്‍ കോവിഡ് കേസുകള്‍ അതിതീവ്രമായെന്ന് റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ മഹാകുംഭമേള നടന്ന മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 24വരെ കോവിഡ് കേസു കളില്‍ 1800 ശതമാനം വര്‍ധന ഉണ്ടായെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകളാണ് ഉത്താരഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കുംഭമേള ആരംഭിച്ച മാര്‍ച്ച് 31ന് സംസ്ഥാനത്തെ മൊത്തം ആക്ടീവ് കേസുകളുടെ എണ്ണം 1863 ആയിരുന്നത് ഏപ്രില്‍ 24 ഓടെ 33,330 ആയി ഉയര്‍ന്നു. ഏപ്രില്‍ 12ന് 35 ലക്ഷത്തിലധികവും ഏപ്രില്‍ 14ന് 13.51 ലക്ഷവും ആളുകള്‍ ഹരിദ്വാറില്‍ തടിച്ചുകൂടിയിരുന്നു.ഈ കാലയളവില്‍ സംസ്ഥാനത്ത് 1713 കോവിഡ് മരണങ്ങളുണ്ടായി. ഇത് 2020ല്‍ മഹാമാരി ആരംഭിച്ചതു മുതലുള്ള സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളുടെ പകുതിയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജനങ്ങളുടെ ജീവന്‍ സര്‍ക്കാര്‍ അപകടത്തിലാക്കി?യതായി കോണ്‍ഗ്രസ് വക്താവ് ഗരിമ ദസൗനി കുറ്റപ്പെടുത്തി. കേസുകളുടെയും മരണങ്ങ ളുടെയും വന്‍ വര്‍ധനക്ക് കാരണം കുംഭമേളയും സര്‍ക്കാറിലെ അനവസരത്തിലുള്ള അധികാര മാറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരോഗ്യമന്ത്രി സ്ഥാനം കൈയാളിയ സമയത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പുതിയ മുഖ്യമന്ത്രി ഇതിന് മുമ്പ് ഒരു അഡ്മിനി സ്‌ട്രേറ്റിവ് തസ്തിക വഹിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.