കിളിയന്തറയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹയാ ത്രികരായ മൂന്നു പേര്‍ക്ക് ഗുരുതരം. പേരട്ട നാഷണല്‍ ക്രഷറിലെ ഡ്രൈവര്‍ പേരട്ട കല്ലം തോട്ടിലെ പള്ളി പിരിയാടന്‍ ഹൗസില്‍ പി.പി.പ്രമോദ് (50) ആണ് മരിച്ചത്
ഇരിട്ടി : കിളിയന്തറയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹയാത്രികരായ മൂന്നു പേര്‍ക്ക് ഗുരുതരം. പേരട്ട നാഷണല്‍ ക്രഷറിലെ ഡ്രൈവര്‍ പേ രട്ട കല്ലം തോട്ടിലെ പള്ളി പിരിയാടന്‍ ഹൗസില്‍ പി.പി.പ്രമോദ് (50) ആണ് മരിച്ചത്. ഇതേ ക്രഷറിലെ മനേജര്‍ വയനാട് സ്വദേശി ശ്യാംജിത്ത് (40) ക്രഷര്‍ ജീവനക്കാരായ പേരട്ട സ്വദേശി ജയരാജന്‍ ചേലപ്പള്ളി (45), മെല്‍വിന്‍ (35)എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്താണ് അപകടം നടന്നത്.ഇരിട്ടി ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഗണര്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന പ്രമോദ് സം ഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.ഗുരുത
പരുക്കേറ്റ മറ്റു മൂന്നു പേരെ പൊലിസും നാട്ടുകാരും ചേര്‍ന്ന് ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പ്രമോദിന്റെ മൃതദേഹം കണ്ണൂര്‍ ഗവ.മെഡി.കോളജിലേക്ക് മാറ്റി.പേരട്ട കല്ലംതോട്ടിലെ പരേതനായ പള്ളിപ്പിരിയാടന്‍ ശങ്കരന്‍ നായരുടെയും പാലയാടന്‍കല്യാണി (സരോജിനി ) യുടെ യും മകനാണ് മരണപ്പെട്ട പ്രമോദ്.ഏറെക്കാലമായി ക്രഷറിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ബിന്ദു.മക്കള്‍: സ്‌നേഹ മോള്‍ (അധ്യാപിക കീഴൂര്‍ വി യുപി സ്‌കൂള്‍), സഞ്ജയ് (ഐടിഐ വിദ്യാര്‍ത്ഥി )മരുമകന്‍ : വിനയ രാജ് (മാനേജര്‍,ടാറ്റ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂര്‍)സഹോദരങ്ങള്‍: പ്രശാന്ത്(കുന്നോത്ത്, കണ്ടക്ടര്‍ ),പ്രഭാവതി (എടക്കാനം).