തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നല്‍കുമെന്നും തോമസ് ഐസക് പ്രതികരിച്ചു
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോ ധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ ത്തിപ്പെടു ത്താ നുള്ള ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരി ച്ചടി നല്‍കുമെന്നും തോമസ് ഐസക് പ്രതികരിച്ചു. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്ത രം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും നേരത്തെ ഇഡി കേസെടുത്തെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിട്ടുമില്ലെന്ന് ധനമന്ത്രി പറഞ്ഞു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടു ത്തതാ ണ്.
ഇനി ചോദിച്ചാലും കൊടുക്കും. ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പ് കിഫ്ബിയെ തെരഞ്ഞെടു പ്പിന് ആയുധമാക്കുന്നു എന്നത് ഇതില്‍ നിന്നും വ്യക്തവുമാണെന്ന് മന്ത്രി വ്യക്തമാക്കി.
കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഉച്ചയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായെത്തിയത്. ഈ മാസം 25ന് മുമ്പ് രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ കൃത്യമായ മറുപടി നല്‍കിയത് ശേഷമാണ് ഈ പരിശോധനാ നാടകം നടന്നതെന്നും പരിശോധനയില്‍ ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും കിഫ്ബി അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞു.












