ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.45 നായി രുന്നു അപകടം.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.45 നായിരുന്നു അപകടം. പരിക്കേറ്റവരെ സ മീപത്തെ നാരായണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റി പ്പോര്‍ട്ട്.
വാക്കുതര്‍ക്കവും അതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോച നം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും സഹായവും ഉറപ്പുനല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പുതുവത്സരത്തോട് അനുബന്ധിച്ച് നിരവധി പേരാണ് ദര്‍ശനത്തിന് എത്തിയത്. ത്രികൂട പര്‍വതത്തിലെ ശ്രീകോവിലിന്റെ പുറത്തായിരുന്നു സംഭവം. അനുമതിയില്ലാതെ നിരവധി പേര്‍ തള്ളിക്കയറിയതാണ് അ പകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാ ടനം നിര്‍ത്തി വച്ചിരിക്കുകയാണ്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയി ച്ചു.
മരിച്ചവര്‍ ജമ്മു കശ്മീരിന് പുറമേ, ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ്. അപകടത്തില്‍ പരിക്കേറ്റവരുടെ യഥാര്‍ത്ഥ കണക്ക് ലഭിച്ചിട്ടില്ലെന്ന് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാല്‍ ദത്ത് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവി ലെ നരേയ്‌നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ നല്‍കും
പുതുവര്‍ഷത്തില്‍ രാജ്യത്തെ ദു:ഖത്തിലാഴ്ത്തി ജമ്മുകശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്ര ത്തിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടലവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ല ക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍ കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായധനം നല്‍കുക.
മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സാ ദ്ധ്യമായ എല്ലാ വൈദ്യസഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം തുടരുക യാണ്.അടിയന്തര സാഹചര്യം വിലയിരുത്തി വരികയാണ് കേന്ദ്ര സര്‍ക്കാര്‍.