പൂരം പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് തുടക്കം. കാലാ വസ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടി ക്കെട്ട് ആരംഭിച്ചത്. മഴ യെ തുടര്‍ന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു
തൃശൂര്‍: പൂരം പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് തുടക്കം. കാലാവ സ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടി ക്കെട്ട് ആരംഭിച്ചത്. മഴയെ തുടര്‍ന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു. ഇടക്ക് പെയ്യുന്ന മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.05 ഓ ടെ വെടിക്കെട്ടിന് ആദ്യ തിരി കൊളുത്തി.
പൂരം നാളില്‍ പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ചതും 10 ദിവ സത്തിനു ശേഷം നടക്കുന്നതും.മഴ മാറിയതോടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വെടിക്കെട്ട് നടത്താനായിരു ന്നു ആദ്യ തീരുമാനം. എന്നാല്‍ ഇടയ്ക്കെത്തിയ മഴ ഭീഷണിയായി. ഇതോടെ ഒരു മണിക്കൂര്‍ വൈകി ഒരു ക്കങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷാ പരിശോധനയ്ക്കു ശേഷം വെടിക്കെട്ട് നടത്തുകയായിരുന്നു.
പകല്‍വെളിച്ചത്തില്‍ വെടിക്കെട്ട് നടന്നപ്പോള്‍ പതിവുള്ള വര്‍ണാഭമായ കാഴ്ചകള്‍ നഷ്ടമായി. എങ്കിലും വെടിക്കോപ്പുകള്‍ നഷ്ടപ്പെടാതെ വെടിക്കെട്ട് നടത്താനായതിന്റെ ആശ്വാസത്തിലാണ് ദേവസ്വങ്ങള്‍. ആളുകള്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ സമീപത്തുളള കെട്ടിടങ്ങളുടെയും മറ്റും മുകളില്‍ കയറി നി ന്നാണ് പൂരം പ്രേമികള്‍ വെടിക്കെട്ട് ആസ്വദിച്ചത്.
വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന തേക്കിന്‍കാട് മൈതാനത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടു ണ്ട്. കരിമരുന്ന് പൂര്‍ണമായും പൊട്ടിച്ച് തീര്‍ക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുക. ഗു ണ്ട്, ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊ ലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 പൊലീസുകാര്‍ വീതം ഡ്യുട്ടിയിലുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീ റ്റര്‍ പരിധിയില്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കിയില്ല.