ഒല്ലൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തേക്ക് എത്തി ക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു
തൃശൂര്‍ : ചേര്‍പ്പ് ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒല്ലൂര്‍ ചീരാച്ചി സ്വദേശി കളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്.
പുഴയിലേക്ക് മറിഞ്ഞ കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ ന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തി ച്ചവരില്‍ മൂന്ന് പേര്‍ അവശനിലയിലായിരുന്നു. ഇവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
ആറാട്ടുപുഴയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബമാണ് അ പകടത്തില്‍പ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലു ള്ള വഴിയിലൂടെ പോകുമ്പോള്‍ ആ ണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാര്‍ പുഴയിലേക്ക് മറി യുകയായിരുന്നു. അടിപ്പാതയ ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായ തെന്ന് നാട്ടുകാര്‍ പറയുന്നു.