പാറശാലയില്‍ യുവാവിന്റെ മരണം കൊലപാതകണമാണെന്ന ആരോപണവുമായി കുടുംബം. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാ ണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്
തിരുവനന്തപുരം: പാറശാലയില്‍ യുവാവിന്റെ മരണം കൊലപാതകണ മാണെന്ന ആരോപണവുമാ യി കുടുംബം. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹ ത ആരോപിച്ചാണ് ബ ന്ധുക്കള്‍ രംഗ ത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേ ജ് ആശുപത്രി യില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ മരിച്ചത്. പെ ണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതാ ണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടും ബം ആരോപിക്കുന്നത്.കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതോ ടെയാണ് ഷാരോണ്‍ അവശനിലയി ലായതെന്നും കുടുംബം പറയുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാ ര്‍ത്ഥിയായിരുന്നു ഷാരോണ്‍ രാജ്.
ഈ മാസം 14ാം തിയതിയാണ് ഷാരോണും സുഹൃത്ത് റെജിനും കാമുകിയുടെ വീട്ടില്‍ പോയത്. റെ ജിനെ വീടിന് പുറത്ത് നിര്‍ത്തിയതിന് ശേഷം ഷാരോണ്‍ ഒറ്റയ്ക്കാണ് വീടിനുള്ളിലേക്ക് പോയത്. അല്‍ പ്പസമയം കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിച്ച് അവശനായ നിലയിലാണ് ഷാരോണ്‍ വീടിന് പുറത്തേക്ക് വന്നത്. പെണ്‍കുട്ടി തന്ന ജ്യൂസ് കുടിച്ച് അവ ശനായെന്നും, എത്രയും വേഗം വീട്ടില്‍ എത്തിക്ക ണമെന്നു മാണ് ഷാരോണ്‍ റെജിനോട് ആവശ്യപ്പെട്ടത്. ഉടനെ തന്നെ റെജിനെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേ ഷം മാതാവ് വീട്ടില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിച്ച് അവശനായ നിലയിലായിരുന്നു ഷാരോണ്‍.
ഉടന്‍ തന്നെ പാറശാലയിലെ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോ ളേജിലേക്കും മാറ്റി. എന്നാല്‍ കാര്യമായ പ്രശ്നങ്ങള്‍ പരിശോധനയില്‍ കാണാത്തതിനാല്‍ വീട്ടിലേക്ക് മടക്കി വിട്ടു. അടുത്ത ദിവസം ആയപ്പോഴേക്കും വായില്‍ നിറയെ വ്രണങ്ങള്‍ നിറയുകയും ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയി ലേക്ക് എത്തുകയും ചെയ്തു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നി ന്ന് കഷായവും ജ്യൂസും കുടിച്ചുവെന്നാണ് ഷാരോണ്‍ ബന്ധുക്കളോട് പറഞ്ഞത്. വീണ്ടും ആശുപ ത്രിയില്‍ നടത്തിയ പരിശോധനയില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി കണ്ടു. അടുത്ത ദിവസങ്ങളില്‍ മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവര്‍ത്തനം മോശമായി. ഇതോടെ വെന്റിലേറ്റ റിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
വിഷാംശം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാ രോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന വിവരവും പൊലീ സിന് ലഭിച്ചിട്ടുണ്ട്. സംഭവത്തി ല്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ പങ്ക് ഉണ്ടെന്നും, കൃത്യമായ നടപടി സ്വീകരിക്ക ണമെന്നും ഷാരോണിന്റെ കുടുംബം ആ വശ്യപ്പെട്ടു.











