കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച വനിതാ പഞ്ചായത്തംഗം അറസ്റ്റില്‍. ഭര്‍ത്താവിന്റെ ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കേസി ല്‍ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് സിപിഎം പ്രതിനിധിയും പുറ്റടി അമ്പലമേട് തൊ ട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ഭാര്യയുമായ സൗമ്യ എബ്രഹാം (33) ആണ് അറസ്റ്റി ലായത്
കട്ടപ്പന: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച വനിതാ പഞ്ചായ ത്തംഗം അറസ്റ്റില്‍. ഭര്‍ത്താവിന്റെ ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കേസില്‍ ഇടുക്കി വണ്ടന്‍മേട് പ ഞ്ചായത്ത് സിപിഎം പ്രതിനിധിയും പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ഭാര്യയു മായ സൗമ്യ എബ്രഹാം (33) ആ ണ് അറസ്റ്റിലായത്.
കേസില്‍ സൗമ്യയ്ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയ കൊല്ലം കുന്നത്തൂര്‍ മൈനാഗപ്പള്ളി വേങ്ങകരയില്‍ റഹിയാ മന്‍സില്‍ എസ് ഷാനവാസ് (39), കൊല്ലം സ്വദേശി മുണ്ടയ്ക്കല്‍ അനിമോന്‍ മന്‍സില്‍ എസ് ഷെഫി ന്‍ഷാ (24) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മുന്‍പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടി രുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടു ത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ട ത്. ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സം ഘത്തെ നിയോഗി ക്കുകയും ചെയ്തു. എന്നാല്‍ പൊ ലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭക്ഷണ ത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതി യിട്ടു. ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടു ക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സൗമ്യയുടെ കാമുകനും വിദേശമലയാളിയുമായ നെറ്റിത്തൊഴു വെട്ടത്താഴ ത്ത് വിനോദ് രാജേന്ദ്രന്‍ (43) അടക്കം രണ്ടുപേരെ പൊലീസ് തിരയു ന്നു. സൗദി അറേബ്യയിലുള്ള വി നോദിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഈ മാസം 22നാണ് സൗമ്യയുടെ ഭര്‍ത്താവ് സുനി ല്‍ വര്‍ഗീസിന്റെ ബൈക്കില്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
സൗമ്യയും വിനോദും ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു.ഭര്‍ത്താവ് സുനിലിനെ മയക്കുമരുന്ന് കേ സില്‍പ്പെടുത്തി ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനായിരുന്നു പദ്ധതി. ഒരു മാസം മുമ്പ് സൗമ്യയെ കാണാന്‍ വിനോദ് വിദേശത്തു നിന്നെത്തി. എറണാകുളത്ത് ആഡംബരഹോട്ടലില്‍ രണ്ടു ദിവസം താമ സിച്ചാണ് ഇവര്‍ സുനിലിനെ കുടുക്കന്‍ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതക ഗൂഢാലോചനയിലേക്ക് നീണ്ട
രഹസ്യപദ്ധതിയുടെ ചുരുളഴിച്ച് പൊലിസ്
ഭര്‍ത്താവിനെ കുടുക്കാന്‍ 45,000 രൂപയ്ക്കാണ് സൗമ്യ എംഡിഎംഎ വാങ്ങിയത്. കഴിഞ്ഞ 18നാണ് ഷെ ഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റി ല്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. ഇവ രെ യും പൊലീസ് പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ചയാ ണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദു മായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ ബൈക്കില്‍ ഒ ളിപ്പിച്ചു വ യ്ക്കു കയായിരുന്നു.തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കു ന്നതായി പൊലീസിനെ വിവരം അറിയിച്ചു.
സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. സുനില്‍ നിരപരാധിയാണെന്നും ആരോ കുടുക്കാന്‍ ചെയ്തതാണെന്നും പൊലീസിന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ഗൂഢാലോചനയിലേക്ക് വരെ നീണ്ട രഹസ്യപദ്ധതിയുടെ ചുരുളഴിയുന്നത്.