ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി.മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ്, റിയാസിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് ശിക്ഷിക്ക പ്പെട്ടത്
ആലപ്പുഴ: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീ വപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പ ണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി യാണ് വിധി പറഞ്ഞത്.ശശിധര പണിക്കരുടെ മൂത്ത മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ്, റിയാ സിന്റെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികള്‍.
2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.റിയാസും ശ്രീജമോളും പ്രണയത്തി ലായിരുന്നു. റിയാസ് ജോലി തേടി വിദേശത്ത് പോയതോടെ ഇരുവര്‍ക്കും വിവാഹം കഴിക്കാനായില്ല. ശ്രീജമോള്‍ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭര്‍ത്താവ് വിവാഹമോചനം നേടി.
വിവാഹമോചനത്തിന് ശേഷം മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധര പ്പണി ക്കര്‍ എതിര്‍ത്തതോടെ വീട്ടില്‍ വഴക്ക് പതിവാ യി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം ജീവി ക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി പിതാവി നെ കൊലപ്പെടുത്തുകയായിരുന്നു.
അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധര പ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലി പ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ശശിധരപണിക്കര്‍ മദ്യം ഛര്‍ദിച്ചതോടെ മരിക്കില്ലെ ന്ന് ബോധ്യപ്പെട്ടു. ഇതോടെ റിയാസും രതീഷും ചേര്‍ന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അ ടിച്ചും പരുക്കേല്‍പ്പിച്ച ശേഷം തോര്‍ത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തില്‍ ഉപേ ക്ഷിക്കുകയായിരുന്നു.
ശശിധര പണിക്കരുടേത് മുങ്ങിമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റുമോ ര്‍ട്ടം ചെയ്ത ഡോക്ടറുടെ സംശയങ്ങളാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ വഴി തെളിച്ചത്.











