സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആശങ്കയോടെ കൂടുന്നു. ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്. വിദേശത്തു നിന്നു വന്നവർ–117, ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ–74, സമ്പർക്കത്തിലൂടെ രോഗബാധിതരായവർ–133.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്:
തിരുവനന്തപുരം 9
കൊല്ലം 10
പത്തനംതിട്ട 7
ആലപ്പുഴ 7
കോട്ടയം 8
ഇടുക്കി 8
കണ്ണൂർ 16
എറണാകുളം 15
തൃശൂർ 29
പാലക്കാട് 17
മലപ്പുറം 6
കോഴിക്കോട് 1
വയനാട് 3
കാസർകോട് 13
ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർ സ്പ്രെഡ് സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പർ സ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തിൽ വലിയ തോതില്‍ വർധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോൾ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലം അനുവദിക്കാൻ പറ്റില്ല.