തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി
പ്രയാഗ്‌രാജ്: ഭര്‍ത്താവിനെതിരെ ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍ക ണമെന്ന് ആവശ്യപ്പെട്ടാണ് ഇരിവരും കോടതിയെ സമീപിച്ചത്. അലിഗഢ് സ്വദേശിയായ ഗീതയും ലിവ് ഇന്‍ പങ്കാളിയുമാണ് ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി 5000 രൂപ പിഴയക്കാന്‍ നിര്‍ദേശം നല്‍കി.
ഇഷ്ടത്തോടെ ജീവിക്കാന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്മാര്‍ക്കു സ്വാത ന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം നിയമങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് കോ ടതി ഓര്‍മിപ്പിച്ചു. ഹിന്ദു വിവാഹ നിയമത്തിനു വിരുദ്ധമായ ആവശ്യമാണ് ഹര്‍ജിയില്‍ ഉള്ളതെന്ന് കോ ടതി ചൂണ്ടിക്കാട്ടി. നിയമപരമായി വിവാഹിതയായ ഹര്‍ജിക്കാരിയുടെ എതിര്‍ കക്ഷി അവരുടെ ഭര്‍ ത്താവാണ്. ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധത്തിന് ഭര്‍ത്താവില്‍ നിന്നു സംരക്ഷണം വേണം എന്ന ആവശ്യം എങ്ങനെ അംഗീകരിക്കാനാവുമെന്ന് കോടതി ചോദിച്ചു. ഭര്‍ത്താവ് ഏതെ ങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തതായി രേഖകളില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്നും സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിനും കുടിംബാംഗങ്ങള്‍ക്കും നിര്‍ദേ ശം നല്‍കണം എന്ന ആവശ്യം അനുവദിക്കാനാ വി ല്ലെന്ന് ജസ്റ്റിസുമാരായ കൗശല്‍ ജയേന്ദ്ര താക്കര്‍, ദിനേഷ് പഥക് എന്നിവര്‍ പറഞ്ഞു.