അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നക്കുമെന്ന് അമേ രിക്കയുടെ മുന്നറിയിപ്പ്.അടുത്ത 24-36 മണി ക്കൂറി നുള്ളില്‍ അക്രമം നടന്നേക്കുമെ ന്നാണ് യുഎസ് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക് : അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രണത്തിന് സാ ദ്ധ്യതയുള്ളതായി അമേരിക്കയുടെ മുന്നറിയി പ്പ്. പ്രസിഡന്റ് ജോ ബൈഡനാണ് മുന്നറിയിപ്പ് നല്‍ കിയത്. കാബൂളിലെ വിമാനത്താവളത്തില്‍ അടുത്ത 24-36 മണിക്കൂറിനിടെ ആക്രമണമുണ്ടായേ ക്കാമെന്ന് ബൈഡന്‍ പറഞ്ഞു. കാബുള്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള അമേരിക്കന്‍ പൗരന്‍മാരോട് അതിവേഗം സുരക്ഷിത മേ ഖലയിലേക്ക് മാറാന്‍ എംബസി നിര്‍ദേശിച്ചു.
നിലവില്‍ അഫ്ഗാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ഭയനാകമാകുകയാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണ സാദ്ധ്യതയും വര്‍ദ്ധിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ കമാന്‍ഡര്‍മാര്‍ അറിയി ച്ചതായും ജോ ബൈഡന്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് കാബൂളിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രങ്ങളില്‍ അമേരിക്ക ഡ്രോണ്‍ ആ ക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വിമാന ത്താവളത്തില്‍ നടന്ന ബോംബാക്രമണത്തില്‍ 170പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി ബൈഡന്റെ മുന്നറിയിപ്പ്.