രണ്ട് ദിവസം മുമ്പ് കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീ ട്ടില്‍ ഇരുമ്പുപെട്ടിയില്‍ അടക്കിയ നിലയില്‍ കണ്ടെത്തി.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ടൗ ണിലാണ് സംഭവം
ലഖ്‌നൗ:രണ്ട് ദിവസം മുമ്പ് കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ഇരുമ്പുപെട്ടിയില്‍ അടക്കിയ നിലയില്‍ കണ്ടെത്തി.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ടൗണിലാ ണ് സംഭവം.വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുടമയെ പൊലീസ് കസ്റ്റഡി യിലെടുത്തു.
ഇന്നലെയാണ് ബാലികയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പൊലീ സ് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ അയല്‍വാസി യുടെ വീട്ടില്‍ മൃതദേഹം കണ്ടെത്തുകയാ യിരുന്നു.ഇരുമ്പ് പെട്ടിയില്‍ അടക്കിയ നിലയിലായിരുന്നു മൃതദേഹം.വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച താണ് പൊലീസിന് സംശയം തോന്നാന്‍ ഇടയാക്കിയത്. പുറത്തുനിന്ന് പൂട്ടിയ വീടിന്റെ വാതില്‍ തകര്‍ ത്താണ് പൊലീസ് അകത്ത് കയറിയത്.
മൃതദേഹം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ഹാപൂര്‍ പൊലീസ് എസ്പി സര്‍വേഷ് കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന ചോദ്യത്തിന്, പോസ്റ്റ്‌മോര്‍ട്ടം ഫലം വന്ന ശേഷമേ ഇക്കാര്യം പറയാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മകളെ കാണാതായതതെന്ന് ബാലികയുടെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അവള്‍ തന്നോട് 5 രൂപ ചോദിച്ച പ്പോള്‍ അത് നല്‍കി.അതിനുശേഷം അവള്‍ കുറച്ച് സാധനങ്ങള്‍ വാങ്ങണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ കുട്ടിയെ പിന്നീട് കണ്ടിട്ടില്ല. രാത്രി മുഴു വന്‍ അവളെ തിരഞ്ഞു. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്ത മാക്കി.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ ഭക്ഷണം നല്‍കിയതിന് ശേഷം അയല്‍വാസി പെ ണ്‍കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. മോട്ടോര്‍ ബൈ ക്കില്‍ കയറ്റിയാണ് പ്രതിയെ കുട്ടിയെ കൊണ്ടുപോയത്.