മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിക്കാണ് അനുമതി ലഭിച്ചത്. കൃഷി പന്നികള്‍ നശിപ്പിക്കുന്നതിനെത്തുടര്‍ന്നാണ് സിസ്റ്റര്‍ വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ഹൈ ക്കോടതിയെ സമീപിച്ചത്
കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീയടക്കം 13 പേര്‍ക്ക് ഹൈക്കോടതി അനുമതി. മുതു കാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിക്കാണ് അനുമതി ലഭിച്ചത്. കോണ്‍വന്റിന് 4 ഏക്കര്‍ കൃഷി സ്ഥലമാണ് ഉള്ളത്. കൃഷി പന്നികള്‍ നശിപ്പിക്കുന്നതിനെത്തുടര്‍ന്നാണ് സിസ്റ്റര്‍ വി ഫാം കര്‍ ഷക സംഘടനയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളില്‍ കാട്ടുപന്നിയെ കൊല്ലാന്‍ 13 പേര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നു 12 കര്‍ഷകര്‍ക്കും വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍ ക്കുമാണ് അനുമതി.
കൃഷിയിടത്തിനു സമീപം കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചില്‍, തുടങ്ങിയ വിളകളെല്ലാം ഇവ നശിപ്പിക്കും. കാട്ടുപന്നിയെ ഇല്ലാതാക്കാതെ കൃഷി സാ ധിക്കില്ല എന്ന അവസ്ഥയായതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റര്‍ ജോഫി പറയുന്നു.
മൂന്നു വര്‍ഷം മൂപ്പുള്ള ജാതി തൈകള്‍ നെറ്റ് കൊണ്ട് വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി പന്നികള്‍ ജാതി മരം മുഴുവന്‍ നശിപ്പിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധി ക്കില്ല എന്ന നില വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റര്‍ ജോഫി പറഞ്ഞു. കൃഷി യിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നല്‍കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നു 12 കര്‍ഷകര്‍ക്കും വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍ക്കുമാണ് അനുമതി.











