English हिंदी

Blog

Emirates

Web Desk

ദുബായ് ഇന്‍റെർ നാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്. പുതുതായി പത്തു സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ 20, 24, 25, തീയതികളിൽ കൊളംബോ, സിയാൽകോട്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്കും ജൂലൈ ഒന്നിന് ഓക്‌ലാൻഡ്, ബെയ്‌റൂട്ട്, ബ്രൂസ്സൽസ്, ഹാനോയ് , ഹോചിമിൻ സിറ്റി, ജൂലൈ 15 ന് ബാഴ്‌സിലോണ, വാഷിംഗ്‌ടൺ സിറ്റി എന്നിവിടങ്ങളിലേക്കുമാണ് സർവീസ് വ്യാപിപ്പിച്ചിട്ടുള്ളത്.

Also read:  തൊഴിലാളി ദിനത്തില്‍ റോള്‍സ് റോയിസില്‍ നഗരംചുറ്റി സഞ്ചാരം

ശ്രീലങ്ക വിയറ്റ്നാം, പാകിസ്ഥാൻ എന്നിവിടങ്ങളിലിൽ നിന്നും ദുബായിലേക്ക് മടക്ക സർവീസ് നടത്തും. വീടുകളിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ കുടുങ്ങിപ്പോയ വിദേശികളെ ഉദ്ദേശിച്ചാണ് പ്രധാനമായും സർവീസ് വ്യാപിപ്പിച്ചിട്ടുള്ളത്.

Also read:  പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി അറിയിച്ചു

ജൂലൈ ആദ്യവാരത്തോടെ ലണ്ടൻ ഹീത്രോ , മാഞ്ചെസ്റ്റർ, ഫ്രാങ്ക് ഫട്ട്, പാരീസ്, സുറിച്ച്, മാഡ്രിഡ്‌, ആംസ്റ്റർ ഡാം, കോപ്പൻ ഹെഗൻ , ഡബ്ലിങ്, ന്യൂയോർക്ക് ജെ.എഫ്.കെ, ടോറോന്റോ, കോലാലംപുർ, സിങ്കപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്താൻ തീരുമാനിച്ചതായി എമിറേറ്റ്സ് തലവൻ അദ്നാൻ കാസിം അറിയിച്ചു.