സംഘര്‍ത്തില്‍ ബിജെപി പ്രവര്‍ത്തകരായ ബിജുകുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. സംഘര്‍ത്തില്‍ ബിജെപി പ്രവര്‍ത്തകരായ ബിജുകുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ബിജെപിയുടെ ബൂത്ത് ഓഫീസും തകര്‍ത്തുവെന്ന് ആരോപണമുയര്‍ന്നു. സംഭവസ്ഥലത്തെത്തിയ ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും കുത്തിയി രുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ കുത്തിയിരുന്ന് പ്രതിഷേധി ച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. ബിജു കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും അനാമികയുടെ കൈ കത്തികൊണ്ട് കുത്തി കീറിയെന്നും ജ്യോതിയെ കസേര കൊണ്ട് മാരകമായി മര്‍ദ്ദിച്ചുവെന്നുമാണ് ബിജെപി ആരോപിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരെ നിരവധി തവണ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.
ചിത്രം : കടപ്പാട് ജനം ടി വി











