കാടിനുള്ളിലെ കണ്ണകിയെ തേടി ; മലമുടിയിലെ ആത്മീയാനുഭവം

mangladevi temple

മംഗളാദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിര മാസത്തിലെ പൗര്‍ണമി നാളിലാണ് ഉല്‍സവം. ഇന്നലെയായിരുന്നു അത്.കനത്ത സുരക്ഷാ സംവിധാനത്തി നു കീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്‍സ വാഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങണം

എം എന്‍ ഗിരി

മംഗളാദേവിയിലേക്കുള്ള ഓരോ യാത്രയും പൗരാണിക ദ്രാവിഡസ്മൃതികളിലേക്കുള്ള കയറ്റങ്ങളാണ്. തമി ഴ്നാടും കേരളവുമായി അതിര്‍ത്തിപങ്കിടുന്ന സഹ്യപര്‍വ്വത നിരകളില്‍ പെരിയാര്‍ വന്യജീവി സങ്കേത ത്തിനുള്ളിലൂടെ കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറിയാണ് ഞങ്ങ ള്‍ ‘ഹിമാലയ മിത്രങ്ങള്‍’ മംഗളാദേവിയിലെത്തിയത്. ജീപ്പിലായിരുന്ന യാത്ര. 777 ചതുരശ്ര കിലോമീറ്റര്‍ വി സ്തൃതിയില്‍ പെരിയാര്‍ വനം. മലമുകളില്‍ തമിഴ്നാട് അതിര്‍ ത്തിയിലാണ് മംഗളാദേവി. വര്‍ഷത്തിലൊ രിക്കല്‍ മാത്രമെ മംഗ ളാദേവിയുടെ നടതുറക്കു. നട ഒരു സങ്കല്‍പ്പമാണ്, ഇടിഞ്ഞുത കര്‍ന്ന ക്ഷേത്ര സ്മാരകം. നൂറ്റാണ്ടുകളു ടെ സ്മൃതിയും ചരിത്രവും ആലേഖനം ചെയ്ത ശിലാസ്മാരകങ്ങള്‍.

മംഗളാദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിര മാസ ത്തിലെ പൗ ര്‍ണമി നാളിലാണ് ഉല്‍സ വം. ഇന്നലെയായിരുന്നു അത്. കനത്ത സുരക്ഷാ സംവിധാനത്തിനു കീ ഴില്‍ ഒരു പകല്‍ നീണ്ടുനി ല്‍ക്കുന്ന ആഘോഷം. നേ രം ഇരുളുംമുമ്പ് ഉല്‍സ വാ ഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങ ണം. ഞങ്ങള്‍ രാവിലെ 9ന് പോയി വൈകി തിരിച്ചെത്തി.

മംഗളാദേവി ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി ഇരു സം സ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സം ഘര്‍ ഷത്തിലേക്ക് വഴുതിപ്പോയ നാളുകളിലാണ് ക്ഷേത്രത്തിലേക്കുള്ള മലമ്പാതകള്‍ എന്നേക്കുമായി അടച്ചി ട്ടത്. ഒടുവില്‍ ഇരു സംസ്ഥാനങ്ങളിലെയും വിശ്വാസികളും സുരക്ഷാ ഉദ്യോഗസ്ഥ രും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയില്‍ വര്‍ഷത്തിലൊരി ക്കല്‍ ചിത്രാ പൗര്‍ണമി ഉല്‍സവദിനത്തില്‍ മാത്രം ഒരു പകല്‍ നീളുന്ന ആ ഘോഷങ്ങള്‍ക്കായി കാട്ടുപാതകള്‍ തുറന്നു.

ചിത്ര പൗര്‍ണമി ദിവസം രാവിലെ തമിഴകത്തു നിന്നും കണ്ണകി ഭക്തര്‍ മലങ്കോട്ട കയറി സംഘമായി മംഗളാ ദേവിയിലെത്തും. കേരളത്തില്‍ നിന്നുള്ള യാത്ര കുറച്ചുകൂടി ആയാസമാണ്. കുമളിയില്‍ ബസ്സിറങ്ങിയാല്‍ മംഗളാദേവി മലമുകലിലേക്കുള്ള ജീപ്പുകളുടെ നീണ്ട നിര.കുമളിയില്‍ നിന്ന് പുറപ്പെട്ട് തേക്കടി കവലയില്‍ നിന്നും ഇടത്തോ ട്ട് തിരിഞ്ഞ് കാട്ടുപാതയിലേക്കെത്തിയാല്‍ പിന്നെ റോഡ് ഒരു സങ്കല്‍പ്പമാണ്. കാല്‍ നടയായി മല കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും സംഘങ്ങള്‍ വന്നും പോയുമിരിക്കും. ദുര്‍ഘടമായ വഴിയിലൂടെ കുത്തനെയുള്ള കയറ്റം. പൊടിപടലങ്ങള്‍ പറത്തിയാണ് ജീപ്പുകല്‍ കിതച്ചു കയറുന്നത്.

കാല്‍നടയാത്ര രസകരമാവാമെങ്കിലും സുരക്ഷിതമല്ലെന്നാണ് വനപാലകര്‍ പറയുന്നത്.അതിനാലാണ് ഞങ്ങള്‍ യാത്ര ജീപ്പിലാക്കിയത്. ഒരുപാട് ആളുകള്‍ നടന്ന് കയറുന്നുണ്ട്. പെരിയാര്‍ വനത്തിന്റെ ഉള്‍മേ ഖലയിലൂടെയാണ് കുന്നുകയറുന്നത്. വാഹനങ്ങളുടെയും ജനങ്ങളുടെയും ബഹളത്തില്‍ അരക്ഷി തരും അസ്വസ്ഥരുമായിരിക്കും വന്യമൃഗങ്ങള്‍. യാത്രയില്‍ 50 ലധികം കാട്ടുപോത്തുകളുടെ പല കൂട്ട ങ്ങള്‍, മാനുകള്‍, പലതരം പക്ഷികള്‍, ആനക്കൂട്ടങ്ങള്‍ ദൂരെ കണ്ടു.

തേക്കും ചന്ദനവും മരുതും വേങ്ങയും ഈട്ടിയും മരോട്ടിയും കാട്ട് വേപ്പും വെള്ളിലവും പിന്നെ പേരറി യാത്ത അനവധി വന്‍മരങ്ങളും നിബിഢമാക്കിയ വനത്തിലൂടെ ക്ഷേ ത്രം സ്ഥിതി ചെയ്യുന്ന പുല്‍മേട്ടി ലേക്ക് വളഞ്ഞുതിരിഞ്ഞ് കയറിപ്പോകുന്ന ചെമ്മണ്‍ പാത. കാട് ഏപ്രിലിന്റെ ലാവണ്യമത്രയും പേറി നില്‍ പ്പാണ്. പച്ചിലക്കാടുകള്‍ക്ക് നടു വില്‍ അഗ്‌നിനാളങ്ങള്‍ പോലെ ഇലവുകള്‍ പൂത്ത താഴ്വരകള്‍. അകലെ കുന്നിന്‍ ചരിവുകളില്‍ പൂത്തുനിറഞ്ഞ കണിക്കൊന്നകളുടെ ഒറ്റയാള്‍ നില്‍പ്പുകള്‍. കാടിന്റെ കടും പച്ച ക്കുമേല്‍ മഞ്ഞയുടെ കുടമാറ്റം. ‘വിഷുക്കാലമല്ലെ, കണിക്കൊന്നയല്ലെ, പൂക്കാതിരിക്കാനെ നിക്കാവതി ല്ലേ…’  അയ്യപ്പപണിക്കരുടെ കവിത ഓര്‍മ്മിച്ചു.

വനപാതയുടെ അവസാനം പുല്‍മേടാണ്. അതിവിശാലമായ പുല്‍പ്പരപ്പ്. കാട്ടാനകള്‍ മേയാനിറങ്ങുന്നി ടം. ബഹളങ്ങളില്ലെങ്കില്‍ പുല്‍മേടുകളില്‍ തെന്നിമറയുന്ന മാന്‍ കൂട്ട ങ്ങള്‍. മൂന്നാര്‍ മലനിരകളിലെ മ ഞ്ഞുമൂടിയ ഇരവികുളത്തെ മലമടക്കുകളില്‍മാത്രം കണാറുള്ള വരയാടിന്‍ കൂട്ടങ്ങള്‍ മംഗളാദേവി യു ടെ പുല്‍മേടുകളിലും കാണാം. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ ഭയചകിതരായി അവയെല്ലാം എങ്ങോ മറഞ്ഞിരിക്കുകയാവണം അസ്തമയം വരെ, മനുഷ്യര്‍ മലയിറങ്ങുവോളം.

പൊക്കം കുറഞ്ഞ ഹരിതാഭമായ മഴക്കാടുകളോട് ചേര്‍ന്നാണ് ക്ഷേത്രം. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍ മ്മിച്ചത്. പാളികള്‍ ഇളകിയും കല്‍ബന്ധങ്ങളഴിഞ്ഞും ശിഥിലമായിരിക്കു ന്നു. ക്ഷേത്രത്തിനുള്ളില്‍ നി ന്നും വലിയൊരു തുരങ്കം ആരംഭിക്കുന്നു. മധുരവരെ നീളുമെന്നാണ് കഥ. ഇപ്പോഴത് കല്ലും മണ്ണും വീണ് അടഞ്ഞുപോയിരിക്കുന്നു. എല്ലാ പ്രാചീന ക്ഷേത്രങ്ങളെയും കുറിച്ചെന്നപോലെ വിശ്വാസവും വിസ്മയ വും നിറച്ച ഒരു ഗുഹാപുരാണം. മിത്തും ചരിത്രവും ഇടകലര്‍ന്ന ഇരുളടഞ്ഞ ഗുഹകള്‍.നിത്യഹരിത മഴ ക്കാടിന്റെ ഈ വിജനസ്ഥലിയില്‍ നിതാന്ത മൗനമാണ്ടിരിക്കുന്ന മംഗളാദേവിക്കും ഒരുപാട് കഥകളുണ്ട്. മിത്തും ചരിത്രവും ഭാവനയും ഇഴപാകിയ ദ്രാവിഡ ഗോത്രപ്പഴമകള്‍.

കണ്ണകിയാണ് മംഗളാദേവിയിലെ പ്രതിഷ്ഠ.ദ്രാവിഡ പഴമകള്‍ തോറ്റിയുണര്‍ത്തിയ പെണ്‍ സങ്കല്‍പ്പമാണ് കണ്ണകി. കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന ഈ കൃഷ്ണശിലകളില്‍ കണ്ണകിയും കോവലനുമുണ്ട്. ഒരു ജനത യുടെ മുഴുവന്‍ ഗോത്രസ്മൃതികളുണ്ട്. സംഘകാല കൃതിയായ ഇളങ്കോവടികളുടെ ചിലപ്പതികാരം ഈ ഗോ ത്രസ്മരണകളെ വര മൊഴികളാക്കി. ചോളരാജ്യ തലസ്ഥാനമായ കാവേരി പൂംപട്ടണത്തെ പേര്‍കൊണ്ട നാ വികന്റെ മകളായിരുന്നു കണ്ണകി. പട്ടണത്തിലെ ഒരു മഹാസാര്‍ത്ഥ വാഹകന്റെ മകനായിരുന്നു കോവല ന്‍. ഇരുവരും വിവാഹിതരായി. സുഖമായി പാര്‍ത്തു.

അക്കാലത്താണ് കാവേരി പട്ടണത്ത് പ്രശസ്ത നര്‍ത്ത കി മാധവിയുടെ നൃത്തം നടന്നത്. മാധവിയില്‍ അനുരക്തനായ കോവലന്‍ കണ്ണകിയെ മറന്നു. അ വള്‍ ഏകാകിയും ദുഃഖിതയുമായി. നര്‍ത്തകിയുടെ പിന്നാ ലെ പോയ കോവലന്‍ ദരിദ്രനായി തിരിച്ചെ ത്തി. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. കച്ചവടം ചെ യ്ത് വീണ്ടും സുഖമായൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനുള്ള മൂലധനം സംഘ ടിപ്പിക്കുന്ന തിനായി കണ്ണകിയുടെ കാലിലെ രണ്ട് ചിലമ്പുകളില്‍ ഒന്ന് വില്‍ക്കാന്‍ നിശ്ചയിച്ചു. ചില മ്പുമായി മധുരയി ലെത്തിയ കോവലനെ തട്ടാന്‍ ച തിച്ചു. കൊട്ടാരത്തില്‍ നിന്ന് കാണാത പോയ ചില മ്പ് കോവലന്‍ മോഷ്ടിച്ച താണെന്നു വന്നു. പാണ്ഡ്യ രാജാവ് നെടുഞ്ചേവിയന്റെ ഉത്തരവുപ്രകാരം ഭട ന്‍ മാര്‍ കോവലനെ വെട്ടിക്കൊന്നു.

ഭര്‍ത്താവിനെ കൊന്നതറിഞ്ഞ നെഞ്ചുതകര്‍ന്ന കണ്ണകി കൊട്ടാരത്തിലെത്തി. അനാഥയായ കണ്ണകിയു ടെ നീണ്ടിടംപെട്ട കണ്ണുകളില്‍ നിന്ന് ഇടമുറിയാതെ കണ്ണീര്‍ വാര്‍ന്നു. കണ്ണുനീര്‍ ചൊരിഞ്ഞ് പാണ്ഡ്യരാജാ വിന്റെ ആയുസൊടുക്കിയ കണ്ണകിയുടെ കോപം അവിടെയും അവസാനിച്ചില്ല. ‘മണി മുലൈയൈ വട്ടി ത്തു, വിട്ടാളെറിന്താള്‍ വിളങ്കി ഴൈയാള്‍..’ എന്ന് ചിലപ്പതികാരം. മുലപറിച്ചെറിഞ്ഞ് കുലംമുടിച്ച് മധുരാ നഗരം അഗ്‌നിക്കിരയാക്കി ഏകാകിയും ദുഃഖിതയുമായ കണ്ണകി വൈഗ തീരത്തുകൂടി പടിഞ്ഞേറേ ക്കു നടന്നു. മലനാട്ടിലുള്ള തിരുചെങ്കുന്ന് മലകയറി ഒരു വേങ്ങ മരച്ചോട്ടില്‍ നിന്നു. പതിനാലാം ദിവസം പക ല്‍ പോയപ്പോള്‍ അവിടെ പ്രത്യക്ഷനായ കോവലനൊന്നിച്ച് വ്യോമയാനമേറി സ്വര്‍ഗം പ്രാപിച്ചു എന്നാണ് കഥ.

കണ്ണകി മല കയറി വന്ന് സമാധിയായ സ്ഥലമാണ് മംഗളാദേവിക്കുന്ന്. ചിലപ്പതികാരത്തിന്റെ ഈ വരമൊ ഴി ക്ക് നിരവധി വാമൊഴി ഭേദങ്ങള്‍ ഇടുക്കിയിലെയും തമിഴ് നാട്ടിലെയും ആദിമനിവാസികള്‍ക്കിടയിലു ണ്ട്. മന്നാന്‍ ഗോത്രത്തിന്റെ വാമൊഴി രംഗരൂപമായ മന്നക്കൂത്ത് കണ്ണകിയുടെയും കോവലന്റെയും കഥ യാണ് പറയുന്നത്. തകര്‍ന്നു വീണതും ബാക്കി നി ല്‍ക്കുന്നതുമായ കരിങ്കല്‍ പാളികളില്‍ പ്രാചീന ത മിഴ് ലിപികളില്‍ കൊത്തിയ ലിഖിതങ്ങളും രേഖാ ചിത്രങ്ങളും കാണാം. ലിഖിതങ്ങളുടെ ചരിത്ര മൗ നങ്ങളില്‍ അടയിരിക്കുന്ന ഇതിഹാസമറിയാതെ ഏറെ നേരം അവയ്ക്കുമുന്നില്‍ നിരക്ഷരനായി നിലകൊണ്ടു. വ്യാളീ രൂപങ്ങളും സോപാനവും തകര്‍ന്ന നിലയില്‍ തന്നെ കാണാം. തകര്‍ന്ന ചുറ്റു മതിലിനുള്ളില്‍ നാല് മണ്ഡ പങ്ങളുണ്ട്. ‘നാല് മണ്ഡ പങ്ങള്‍ മാത്രമുള്ള ആരാധനാസ്ഥലം’ എന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് ബ്രിട്ടീഷ് രേഖകളില്‍ കാണാമെന്ന് ഒരാള്‍ പറഞ്ഞുതന്നു. ‘

ആ പകല്‍ ഇവിടെ അവസാനിക്കുകയാണ്. തിരിച്ചിറങ്ങാനുള്ള സമയാമായി. മുഖമുരുക്കുന്ന ഏപ്രിലി ന്റെ വെയില്‍ ഇവിടെ എത്രയോ ശാന്തമായിരുന്നു. കാടിന്റെ കുളിരില്‍ നനഞ്ഞുപോയ വെയില്‍ പടി ഞ്ഞാട്ട് ചാഞ്ഞു.തീര്‍ത്ഥാടകരുമായി വന്ന ജീപ്പു കള്‍ മലയിറങ്ങി മലമ്പാതയില്‍ ഇരുള്‍ വീണു കഴി ഞ്ഞു. ജീപ്പിന്റെ ഹെഡ് ലൈറ്റിന്റെ കഠിനമായ വെളിച്ചത്തില്‍ പൊടിപടലങ്ങള്‍ അടങ്ങിയ കാട്ടു പാത ശൂന്യ മായി കിടക്കുന്നു. ദൂരെവിടെ നിന്നോ ഒരു കാട്ടാനയുടെ ചിന്നം വിളി. ഒരു മലമുഴക്കി വേ ഴാമ്പല്‍ ഞങ്ങ ള്‍ക്ക് മുകളിലൂടെ ചിലച്ച് പറന്നു പോയി.

മലമുകളില്‍ വീണ്ടും ഏകാന്തതയില്‍ കണ്ണകി… പൗ രാണികമായൊരു വിഷാദത്താല്‍ ഞങ്ങള്‍ കണ്ണു ക ളടച്ചു. കാട് ഘനമൗനത്തിലാണ്ടു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ കണ്ണകിയുടെ ചൈതന്യം തന്നെയാ ണ് മംഗളാ ദേവിയിലും കാണാനാവുക. ശാന്ത സു ന്ദരമായ കാനനം കാണാന്‍ നമുക്ക് അവസരം ഉണ്ടാ വുന്ന യാത്രയാണ്. കൊടുങ്ങല്ലൂ രിലെ മഞ്ഞള്‍ അഭിഷേകം അവിടെ പ്രധാനമാണ്. തമിഴരും മല യാളിക ളും രണ്ടിടത്തായി പൊങ്കാല അര്‍പ്പിക്കുന്നു. അവിടത്തെ രണ്ട് പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നില്‍ മലയാള രീതിയിലും മറ്റൊന്നില്‍ തമിഴ് രീതിയിലു മാണ് പൂജ. ശിവനും ചില ഉപദൈവങ്ങളുമുണ്ട്.

പണ്ട് ക്ഷേത്ര നടത്തിപ്പ് കുമളി ക്ഷേത്രക്കാര്‍ക്കായിരുന്നു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആളുകള്‍ ആണ് പൂജ നടത്തുന്നത്. വലത് വശത്ത് മംഗളാ ദേവി യും ഇടതു വശത്ത് തമിഴ് പൂജ നടക്കു ന്ന കണ്ണകിയും. അതിന്റെ ഇടതുവശത്ത് മഹാദേവനും (കോവലനെ സങ്കല്പ്പിച്ച്) മാണ് പ്രതിഷ്ഠകള്‍. ഭക്തലക്ഷങ്ങളാണ് ഒരു ദിവസത്തെ പൂജയ്ക്കായി എത്തുന്നത്.

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES