പ്രതികള്‍ക്ക് സുസ്മിത വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയെന്നും ഗൂഢാലോച നയില്‍ പങ്കാളിയെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച്
കൊച്ചി: കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ്. പ്രതികള്‍ക്ക് സുസ്മിത വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയെന്നും ഗൂഢാലോ ചനയില്‍ പങ്കാളിയെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് പറഞ്ഞു. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വില്‍പ്പന നടന്നു.
സുസ്മിതയെ ഇന്ന് എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങും. മയക്കുമരുന്ന് ഇടപാടില്‍ സുസ്മിത സജീവ മായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് പാര്‍ട്ടികളുടെ സംഘാ ടകയാണെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി സംഘത്തി ലെ ടീച്ചര്‍ എന്നാണ് സുസ്മിത അറിയപ്പെടുന്നത്.
12 പ്രതികളെയാണ് കാക്കനാട് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസില്‍ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരു ന്നതെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് പറയുന്നു. ഇവര്‍ പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും വലിയ തോതില്‍ സാമ്പത്തിക സഹായം ചെയ്തിരുന്നു. എല്ലാ ഗൂഡാലോചനക ളിലും ഇവര്‍ പങ്കാളിയായിരുന്നു വെന്നും എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
സുസ്മിതയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും എക്‌സൈസ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്ക് ശ്രീലങ്കയില്‍ നിന്നും വന്ന ഫോണ്‍കോളുകളെ കുറിച്ചും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ എംഡിഎ പ്രതികള്‍ക്കു ലഭിച്ചത്. മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാവാവുണ്ട്.












