പുല്‍വാമ ജില്ലയിലെ പുച്ചാല്‍ മേഖലയിലും കുല്‍ഗാമിലെ സൊദോര്‍ പ്രദേശത്തും ഹന്ദ്വാരയി ലു മാണ് ഭീകരരു ടെ താവളം സൈന്യം വളഞ്ഞത്. റെയ്ഡിനിടെ സൈന്യ ത്തിന് നേരെ വെടിയുതിര്‍ത്തതോടെ തിരിച്ച് വെടിവെയ്ക്കുകയായിരുന്നു
ശ്രീനഗര്‍ : കാശ്മീരില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലും കുല്‍ഗാമിലും ഹന്ദ്വാരയിലും നടന്ന ഏറ്റുമുട്ട ലിലാണ് അഞ്ച് ഭീകരരെ വധിച്ചത്. ഇന്നു പുലര്‍ച്ചെ പുല്‍വാമയില്‍ സൈന്യം രണ്ടു ഭീകരരെ വധി ച്ചു. ഇന്നലെ മുതല്‍ പുല്‍വാമ ജില്ലയിലെ പുച്ചാല്‍ മേഖലയിലും കുല്‍ഗാമിലെ സൊദോര്‍ പ്രദേശ ത്തും ഹന്ദ്വാരയിലുമാണ് ഭീകരരു ടെ താവളം സൈന്യം വളഞ്ഞത്. റെയ്ഡിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ച് വെടിവെയ്ക്കുകയായിരുന്നു.
പുല്‍വാമയില്‍ ലഷ്‌ക്കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ ലഷ്‌കറിന്റെ രണ്ടു ഭീകരരെ സൈന്യം വകവരുത്തിയശേഷം ഇന്നലെ രാത്രി വൈകി രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതിനൊപ്പം ഹിസ്ബുള്‍ ഭീകരനായ മെഹ്റാസുദ്ദീന്‍ ഹല്‍വായി എന്ന ഉബൈദാണ് ഇന്നലെ ഹന്ദ്വാരയില്‍ വധി ക്കപ്പെട്ടത്.
ജനവാസ മേഖലയിലാണ് ഭീകരര്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി തമ്പടിച്ചത്. ജമ്മുകശ്മീര്‍ പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്.