ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ, ഗന്‍ഡേര്‍വാല്‍, ഹന്ദ്വാര എന്നിവിടങ്ങളിലുള്‍പ്പെടെയായിരുന്നു ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ രണ്ടും ഗണ്ടര്‍ബാള്‍, ഹന്ദ്വാര എന്നിവിടങ്ങളില്‍ ഓരോ ഭീകരരെയുമാണ് വധിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ, ഗന്‍ഡേര്‍വാല്‍, ഹന്ദ്വാര എന്നിവിടങ്ങളിലുള്‍ പ്പെടെയായിരുന്നു ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ രണ്ടും ഗണ്ടര്‍ബാള്‍, ഹന്ദ്വാര എന്നിവിടങ്ങളില്‍ ഓരോ ഭീകരരെയുമാണ് വധിച്ചത്.
ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. പുല്‍വാമയില്‍ വധിച്ച ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരനാണ്. ഇവര്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് സംഘാംഗ ങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. നെച്ഹാമ, രാജ്വര്‍, ഹദ്വാര എന്നിവിടങ്ങളിലും ഏറ്റുമുട്ടല്‍ നടന്നു. മേഖലകളില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.











