ബി.ജെ.പി അവസാനനിമിഷം മാത്രം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിനെയും നിഷ്‌ക്രിയരായവരുടെ നോമിനേഷന്‍ തള്ളിപ്പോയതിനെയും നന്ദകു മാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കണമെന്നും നന്ദകുമാര്‍ പറയുന്നു
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷ ന്‍ കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് ഇ.എന്‍ നന്ദകുമാര്‍. ‘മോദി കളിക്കാനായി’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഹെലികോപ്ടറില്‍ പറന്നു നടന്ന് കോമാളിത്തം കാട്ടിയെന്ന് നന്ദകുമാര്‍ കുറ്റപ്പെടുത്തി.ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.
ബി.ജെ.പി അവസാനനിമിഷം മാത്രം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിനെയും നിഷ്‌ക്രിയ രായവ രുടെ നോമിനേഷന്‍ തള്ളിപ്പോയതിനെയും നന്ദകു മാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. കഴി വതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കണമെന്നും നന്ദകുമാര്‍ പറ യുന്നു.ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സിന്റെ ചുമത ലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാര്‍. മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ സഹോദരന്‍ കൂടിയാണ് നന്ദകുമാര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
തിരഞ്ഞെടുപ്പ് കുട്ടിക്കളിയല്ല. അവസാനനിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ‘മോദി’ കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മല്‍സരിക്കുക. കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുക. ഇ. ശ്രീധരന്‍ എന്ന മാന്യനെ പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടു ന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു.അണക്കെട്ടുകള്‍ തുറന്നു വിട്ടയാളും സ്വര്‍ണം കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നയാളും, സോളാര്‍ അഴിമതി നടത്തുന്ന വരും, പാലത്തിലും പാവപ്പെട്ടവന്റെ കിറ്റിലും വരെ വെട്ടിപ്പ് നടത്തുന്നവരും, ഒക്കെ നിങ്ങളെക്കാള്‍ മെച്ചമെന്നു ജനങ്ങള്‍ വിധിക്കുന്നുവെങ്കില്‍ നിങ്ങളെത്ര കഴിവ് കെട്ടവരാണ്. മഹാരഥന്മാര്‍ സ്വജീ വന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.