ലോറിയില്‍ നിന്ന് തങ്കരാജ് പുറത്തിറങ്ങിയ സമയത്താണ് മണ്ണിടിഞ്ഞ് ദേഹത്ത് വീണത്. പിന്നാലെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു
കൊച്ചി: കനത്തമഴയില്‍ കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. തിരുവനന്തപുരം ഉദിയന്‍കു ളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെ കളമശ്ശേരി അപ്പോളോ ടയേഴ്സിന് മു ന്നിലാണ് അപകടം.
നെയ്യാറ്റിന്‍കര ഉദിയന്‍ കുളങ്ങര സ്വദേശിയായ തങ്കരാജ് ലോറി ഡ്രൈവറാണ്. ലോറിയില്‍ നിന്ന് തങ്കരാജ് പുറത്തിറങ്ങിയ സമയത്താണ് മണ്ണിടിഞ്ഞ് ദേഹത്ത് വീണത്. മണ്ണിടിച്ചിലില്‍ വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിക്കുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയും മണ്ണി നടയില്‍ നിന്നും പുറത്ത് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.