നഞ്ചിയമ്മയെ നെഞ്ചിലേറ്റി വിദ്യാര്‍ത്ഥികള്‍. രാജ്യത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മക്ക് ആ അമ്മയുടെ പാട്ട് പാടിയാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആദരം അര്‍പ്പിച്ചത്
മണപ്പുറം : നഞ്ചിയമ്മയെ നെഞ്ചിലേറ്റി വിദ്യാര്‍ത്ഥികള്‍. രാജ്യത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മക്ക് ആ അമ്മയുടെ പാട്ട് പാടി യാണ് വിദ്യാര്‍ത്ഥികള്‍ ആദരം അര്‍പ്പിച്ചത്. മണപ്പുറം സെന്റ്. തെരേസാസ് ഹൈസ് കൂളിലെ വിദ്യാര്‍ത്ഥികളാണ് നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നേടി കൊടുത്ത’കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ പൂപറിക്കാ പോകിലാമോ’ എന്ന ഗാനം ആലപിച്ച് ആദരം അ ര്‍പ്പിച്ചത്.
ചടങ്ങില്‍ ഗുഡ്‌നെസ് മീഡിയയുടെ മ്യൂസിക് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ഫാദര്‍. വിപിന്‍ കുരി ശുതറ,സിഎംഐയെ പിറ്റിഎ പ്രസിഡന്റ് പി ആര്‍ സുമേരന്‍ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ ദര്‍ ആന്റോച്ചന്‍ മംഗലശ്ശേരി സിഎംഐ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോള്‍, സീനിയര്‍ അസിസ്റ്റന്റ് റെജി എബ്രഹാം, പിറ്റിഎ വൈസ് പ്രസിഡന്റ് സാബു ജോസഫ്, ഫാദര്‍.സിബിന്‍ പെരി യപ്പാടന്‍ സിഎംഐ. കുമാരി റോസ്‌ന ജോസഫ്, അഭിനയ ബി.എന്നിവര്‍ പങ്കെടുത്തു.











