https://youtu.be/HaHobcnvDZg
ദുബൈ :വർണ്ണ വിവേചനത്തിന് എതിരെ അടിമയായ ബിലാലിന്റെ ത്യാഗോജ്വല- ജീവിതം സന്ദേശമാക്കിയ ഗാനം “കറുപ്പ് ” ഓൺലൈനിൽ റീലിസ് ചെയ്തു.വർണ്ണ വെറി- സമകാലിക കാലത്ത് വീണ്ടും ചർച്ച ചെയ്യുമ്പോൾ പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം ബിലാൽ ഇബ്നു റബാഹ് എന്ന കറുത്ത വർഗക്കാരനെ സമത്വത്തിന്റെയും സമഭാവനയുടെയും അത്യുന്നതങ്ങളിൽ ചേർത്തുവെച്ച ചരിതം അടയാളപ്പെടുത്തിയാണ് “കറുപ്പ്” വർണ്ണ വിവേചനത്തിന് എതിരെ പ്രതിരോധം തീർക്കുന്നത് .അബാബീൽ മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം പ്രവാസി- കലാകാരൻ റബീഹ് ആട്ടീരിയാണ് നിർമ്മിച്ചിരിക്കുന്നത്. യുവ മാപ്പിളപ്പാട്ട് രചയിതാവ് ബിസ്മിൽ മുഹമ്മദിന്റേതാണ് വരികൾ . മാപ്പിളപ്പാട്ട് ആലാപന പ്രതിഭകളായ ബാദുഷയും സൽമാനുൽ ഫാരിസുമാണ് കറുപ്പിന്റെ പാട്ടിന് ശബ്ദമേകിയത്.
കറുപ്പിന്റെ ഓൺലൈൻ റിലീസും, ബ്രോഷർ പ്രകാശനവും, ഷംസുദ്ധീൻ നെല്ലറ നിർവഹിച്ചു.അണിയറ പ്രവർത്തകരായ റബീഹ് ആട്ടീരി, റമീസ്, ആസിഫ് ബിൻ സൈദ്, റഷീദ് കോട്ടക്കൽ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സാന്നിധ്യരായി.വർണ്ണ വിവേചനം പ്രമേയമാക്കിയ ഈ-പാട്ട് സൃഷ്ടിയ്ക്ക് ഈണം നൽകിയത് ഷെമീം തിരുരങ്ങാടിയാണ്. റാഷീദ് ആട്ടീരിയുണ്ടെതാണ് ആശയം. ഫഹീം ഉസൈനാണ് കറുപ്പിന്റെ സംവിധായകൻ
എല്ലാത്തരം അടിമത്തത്തിൽനിന്നും മോചനം നേരിടുന്നവെന്ന ഉദാത്തമായ സംസ്കൃതിയുടെ സാക്ഷ്യപത്രമാണ് ബിലാലിന്റെ ജീവിതം. മനുഷ്യരെല്ലാം ഒന്നാണെന്ന മഹനീയ സന്ദേശം ആസ്വാദകരിലേക്ക് പകരുകയാണ് കറുപ്പിലുടെ അണിയറ പ്രവർത്തകർ ചെയ്യുന്നത് . 7 മിനിറ്റ് 19 സെക്കന്റ് സമയം സമയദൈർഘ്യമുള്ള ഗാനത്തിൽ-ഗായകരായ ബാദുഷയും, സൽമാനുൽ ഫാരിസുമാണ് പാടി അഭിനയിച്ചിരിക്കുന്നത്. അൽ അബാബീൽ മീഡിയ ഹൗസ് യൂട്യൂബ് ചാനലിൽ-പോസ്റ്റ് ചെയ്ത ഗാനത്തിന് 800 ലധികം അഭിപ്രായ പ്രകടനങ്ങളാണ് ഇതിനകം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വലിയ പെരുന്നാൾ ദിനത്തിൽ പെരുന്നാൾ ഖാഫില എന്ന പേരിലും ഇതിന്റെ പിന്നണിക്കാർ മറ്റാരു ഗാനവും പുറത്തിറക്കിയിരുന്നു. ഇതും ഏറെ ശ്രദ്ധേയമായി











