12 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി ഐജി പറഞ്ഞു. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ ലഖിംപുര്‍ മജിസ്‌ട്രേറ്റ് കോ ടതി നാളെ വാദം കേള്‍ക്കും
ലഖ്നൗ: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര അറസ്റ്റില്‍. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. രണ്ട് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
12 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി ഐജി പറഞ്ഞു.ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ ലഖിംപുര്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വാദം കേള്‍ക്കും. ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടാ യിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഇന്നലെ രാവിലെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചത്. പൊലീസ് വലയത്തില്‍, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്.
സംഭവ സമയത്ത് സ്ഥലത്തില്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനി ല്‍ നിന്ന് ഇത് കളവാണെന്ന് വ്യക്തമായി. സംഭവസ്ഥലത്ത് ആശി ഷ് ഉണ്ടായിരുന്നുവെന്ന് ടവര്‍ ലൊക്കേ ഷനില്‍ നിന്ന് വ്യക്തമായി. വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും പൊളിഞ്ഞു. തുടക്കം മുത ല്‍ക്കുതന്നെ മകന്‍ സ്ഥല ത്തുണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അജയ് മിശ്രയ പറഞ്ഞത്. എന്നാ ല്‍ ആശിഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത് കളവാണെന്ന് ബോധ്യമായി.
10 മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണ മെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പു കളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നു.