സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോ ര്‍ട്ട്. സീറ്റില്ലെന്ന് ഉറപ്പായതോടെ മറ്റൊരു ഉപമുഖ്യമന്ത്രി യായ കെ.എസ് ഈശ്വരപ്പ ചൊ വ്വാഴ്ച്ച രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു
ബംഗളുരു: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊ ട്ടിത്തെറി. സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേ താവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സീറ്റില്ലെന്ന് ഉറപ്പായതോ ടെ മറ്റൊരു ഉപമുഖ്യമന്ത്രി യായ കെ.എസ് ഈശ്വരപ്പ ചൊവ്വാഴ്ച്ച രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി.
സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കളെ പിന്തുണച്ച് രാംദുര്‍ഗ്, ജയനഗര്‍, ബെലഗാവി നോര്‍ത്ത് എ ന്നിവിടങ്ങളില്‍ അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.2019 ല്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സ ഖ്യസര്‍ക്കാരില്‍ നിന്ന് കൂറുമാറിയെത്തിയ ഭൂരിഭാഗം നേതാക്കള്‍ക്കും ഇത്തവണ സീറ്റ് നല്‍കിയിട്ടുണ്ട്. 189 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ 52 പേര്‍ പുതുമുഖങ്ങളാണ്. അതിനാല്‍ പഴയ തലമുറ പുതുതല മുറയ്ക്ക് വഴിമാറട്ടെയെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്.