29 ആധാരങ്ങളാണ് ലോക്കര്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാര്‍ അറിയാതെയാണ് ഈ ആ ധാരങ്ങള്‍ വെച്ച് ഒന്നിലേറെ തവണ വായ്പയെടുത്ത് പണം തട്ടിയത്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കാന്‍ പ്ര ത്യേക ലോക്കര്‍ സംവിധാനം ക്രൈംബ്രാഞ്ച് കണ്ടെത്തി. ബാങ്കില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരി ശോധനയിലാണ് വായ്പകളുടെ രേഖകള്‍ കണ്ടെത്തിയത്. അനധികൃത വായ്പ ഇടപാടുകാരുടെ ആ ധാരങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. 29 ആധാരങ്ങളാണ് ലോക്കര്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാര്‍ അറിയാതെയാണ് ഈ ആ ധാരങ്ങള്‍ വെച്ച് ഒന്നിലേറെ തവണ വായ്പയെടുത്ത് പണം തട്ടിയത്.
ലോക്കറില്‍ നിന്നും സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതേക്കുറിച്ച് പരി ശോധിച്ച് വരികയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിന് കീഴില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ശൃംഖ ല കളുണ്ട്. ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങിയപ്പോള്‍ ലഭിച്ച സ്വര്‍ണനാണയങ്ങളാണിതെന്നാണ് സൂചന.
ബാങ്ക് സെക്രട്ടറി ടി ആര്‍ സുനില്‍ കുമാര്‍, മാനേജര്‍ ബിജു കരിം, ചീഫ് അക്കൗണ്ടന്റ് സി. കെ. സി ജില്‍, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് എ ന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുള്ള ത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 100 കോ ടിയുടെ വായ്പാ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്.