കഴിഞ്ഞ ദിവസം മുഖ്യ സൂത്രധാരനായ സൂഫിയാന്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ യാണ് അഞ്ച് പേര്‍ കൂടി പിടിയിലാകുന്നത്. സ്വര്‍ണം കവരാന്‍ ഇവര്‍ കരിപ്പൂരില്‍ എത്തി യിരുന്നു
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിച്ച സ്വര്‍ണം കവരാന്‍ ആസൂത്രണം ചെയ്ത സം ഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. റിയാ സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായ ത്. കൊടുവള്ളി സംഘത്തോടൊപ്പം എത്തിയ നാട്ടുകാലിങ്ങല്‍ സ്വദേശികളായ മുഹമ്മദ് ഹാഫി സ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍, മുഹമ്മദ് ബഷീര്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്നു സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമു ണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യ സൂത്രധാരനായ സൂഫിയാന്‍ അറസ്റ്റിലായിരു ന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേര്‍ കൂടി പിടിയിലാകുന്നത്. സ്വര്‍ണം കവരാന്‍ ഇവര്‍ കരിപ്പൂ രില്‍ എത്തിയിരുന്നു. സൂഫിയാനുമായി നേരിട്ടു ബന്ധമുള്ള ആളാണ് റിയാസ് എന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവരുടെ സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
അതിനിടെ, സ്വര്‍ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരില്‍ നിന്ന് യാത്രക്കാരനെയും തട്ടി ക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. മുഖ്യ ആ സൂത്രകന്‍ സൂഫിയാന്റെ സഹോദരന്‍ ഫിജാസും ഷിഹാബും അടങ്ങിയ നാലംഗ സംഘ മാണ് സം ഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്.