കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പരോളിലുള്ള ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെ യ്യും. കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്.
ടിപി വധക്കേസ് പ്രതികളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ഇലക്ട്രോണിക് തെളിവുകള്‍ കസ്റ്റംസിന് അര്‍ജുന്റെ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. അര്‍ ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫിയുടെ വീ ട്ടിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ടിപി കേസ് പ്രതികളായ കൊടി സുനി ക്കും മുഹമ്മദ് ഷാഫിക്കും ഈ സ്വര്‍ണക്കടത്തിടപാടുമായി പങ്കുണ്ട് എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം പ്രതികള്‍ക്ക് എല്ലാ ഘട്ടത്തിലും ഉണ്ടായിരു ന്നു എന്ന തരത്തിലുള്ള വ്യക്തമായ സൂചനകളാണ് കസ്റ്റംസിന് ലഭിച്ചത്. അതിന്റെ അടിസ്ഥാന ത്തിലാണ് ഷാഫിയോട് കസ്റ്റംസ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
സ്വര്‍ണക്കടത്തുകാരില്‍ നിന്നും തട്ടിയെടുക്കുന്ന സ്വര്‍ണത്തിന്റെ ഒരു വിഹിതം കൊടി സുനി, മുഹ മ്മദ് ഷാഫി എന്നിവര്‍ക്ക് നല്‍കിയിരുന്നു വെന്നാണ് അര്‍ജുന്‍ ആയങ്കി ആദ്യം കസ്റ്റംസിനോട് വെ ളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഷാഫിയുടെയും കൊടി സുനിയു ടെയും വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.